Connect with us

kerala

ജയിലറെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്

Published

on

കണ്ണൂര്‍: വിയ്യൂരില്‍ ജയിലറെ ആക്രമിച്ച കേസില്‍ ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

സെപ്തംബര്‍ 13നാണ് ആകാശിനെതിരെ രണ്ടാമതും കാപ്പ ചുമത്തിയത്. മകളുടെ പേരിടല്‍ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തിരുന്നു. കാപ്പ ഒഴിവാക്കിയതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ആകാശിനെ പിന്തുണച്ച് തില്ലങ്കേരിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കാപ്പ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.

2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെയുള്ള കേസില്‍ കാപ്പ വകുപ്പ് ചുമത്തി ആകാശിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദ്ദിക്കുന്നത്. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി രണ്ടാഴ്ച കഴിയും മുമ്പാണ് ജയിലറെ മര്‍ദ്ദിച്ച കേസില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ചുമത്തി മുഴക്കുന്ന് പൊലീസ് ആകാശിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

kerala

ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി; സന്ദീപ് വാര്യര്‍

ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

Published

on

കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല.

ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി സകല സാധ്യതകളും താൻ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.

ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടി.

ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

Continue Reading

kerala

ബി.ജെ. പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ

വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

Published

on

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

സ്നേഹത്തിൻ്റെ കരുതൽ ഇല്ലാതെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് സന്ദീപ് പറഞ്ഞു. ജനാധിപത്യത്തെ മാനിക്കാത്ത സംഘടനയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ. കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ബ്ലോക്കുകളായി ജീവിക്കരുത് എന്ന് പറഞ്ഞതിന് എന്നെ ഒരു വർഷം പുറത്തു നിർത്തിയെന്ന് സന്ദീപ് പറഞ്ഞു.ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. സി.പി.എമ്മും ബി.ജെ.പിയും ഡീൽ നടത്തുകയാണ്. വെറുപ്പിൻ്റെ ഫാക്ടറിയിൽ ഇത്രയും കാലം പ്രവർത്തിച്ചതിൽ ജാള്യതയുണ്ട്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

Continue Reading

kerala

ബസ് സ്റ്റാൻഡിൽ ചുറ്റിത്തിരിഞ്ഞത് ചോദ്യംചെയ്തു; വനിത എ.എസ്.ഐ.യെകൊണ്ട് യുവാക്കൾ മാപ്പുപറയിപ്പിച്ചു

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Published

on

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ എഎസ്‌ഐയെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പ് പറയിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്‌ഐ ജമീലയെകൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ വിട്ട സമയത്ത് ബസ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലീസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം.

ബസ്റ്റാന്‍ഡില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതി ഉള്ളതിനാല്‍ പൊലീസ് സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിരീക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളോടാണ് അവിടെ നിന്ന് പോകാന്‍ വനിത എഎസ്‌ഐ ജമീലയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ യുവാക്കള്‍ മടങ്ങി. എന്നാല്‍ വീണ്ടും യുവാക്കള്‍ കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ ബഹളം വെച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞത്.

സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.

Continue Reading

Trending