Connect with us

More

ഭോപ്പാല്‍ സിമി ഏറ്റുമുട്ടല്‍; ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസും എ.എപിയും

Published

on

ഭോപാല്‍: ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. സിമി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കുന്ന വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിംങ് രംഗത്ത്.

‘അവര്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ’ എന്നാണ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തത്. വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയം വരുത്തുന്ന തരത്തിലാണ് സംഭവമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.

സംഭവം ഗൗരവമേറിയ വിഷയമാണ്. ആദ്യം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ഖാന്ത്വ ജയിലില്‍ നിന്നാണ്. ഇപ്പോള്‍ ഭോപ്പാലിലെ ജയിലില് നിന്നും. രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസും അതുപോലുള്ള സംഘടനകളുമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതിനു പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്.’ സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ദിഗ്‌വിജയ് സിങ്ങിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കമല്‍നാഥും രംഗത്തുവന്നിട്ടുണ്ട്. ജയില്‍പുള്ളികള്‍ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടു.

ഏറ്റുമുട്ടല്‍ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലംബയും രംഗത്തുവന്നിട്ടുണ്ട്.
ജയില്‍ ചാടിയ എല്ലാ പ്രവര്‍ത്തകരും ഒരേ സ്ഥലത്തു വെച്ചു കൊല്ലപ്പെട്ടു എന്നു പറയുന്നതില്‍ തന്നെ ചില സംശയങ്ങളില്ലേ എന്നു ലംബ ചോദിച്ചു.

എന്നാല്‍ ഇത്തരം ആരോപങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ബി.ജെ.പിയും മധ്യപ്രദേശ് സര്‍ക്കാരും വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വിചാരണ തടവുകാരായ എട്ട് പ്രതികള്‍ ജയില്‍ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നു കളയുകയായിരുന്നു. ജയില്‍ ചാടിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഭോപ്പാലിന്റെ അതിര്‍ത്തി ഗ്രാമമായ എയിന്‍ത്‌കെടിയില്‍ വെച്ചാണ് പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇവരെ കൊല്ലപ്പെടുത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ പരീക്ഷ; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

Published

on

മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ് തിളക്കം ഒടുവിൽ സ്വന്തമാക്കി.

2019ൽ യു.പി.എസ്.സി പരീക്ഷ പാസ്സായ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോ​ഗസ്ഥയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13ാം ദിവസമായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോൾ വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് നന്നായി എഴുതാനായതെന്ന് മാളവിക പറയുന്നു.

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. കുടുംബത്തിലേക്ക് ഐ.പി.എസിനൊപ്പം ഐ.എ.എസ് തിളക്കവും കൊണ്ടുവന്നിരിക്കുകയാണ് മാളവിക. ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ഐ.പി.എസ് ട്രെയിനിയായ ഭർത്താവിന്‍റെ ഏറെ സഹായം ലഭിച്ചിരുന്നു. അച്ഛൻ അജിത് കുമാറും അമ്മ ​ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറയുന്നു.

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ഡെപ്യൂട്ടി കമീഷണറാണ് മാളവിക. 2023ലെ പരീക്ഷയിൽ 172ാം റാങ്ക് നേടിയെങ്കിലും സർവിസിൽ മാറ്റംവന്നില്ല. ഇത്തവണ അവസാന ശ്രമത്തില്‍ റാങ്ക് ലിസ്റ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മികച്ച റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക പറഞ്ഞു.

ആദ്യ നൂറ് റാങ്കിൽ മാളവിക ഉൾപ്പെടെ അഞ്ച് മലയാളികളാണ് ഇടം നേടിയത്. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.

Continue Reading

india

വഖഫ് ഭേദഗതി നിയമം: ഗുജറാത്തിലെ മുസ്ലിം സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്

ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

Published

on

ഗാന്ധിനഗര്‍: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്‍ നടന്നു. ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് സർക്കാർ സമാധാനപരമായ പ്രതിഷേധങ്ങളെ അനുമതി നിഷേധിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ വ്യക്തമാക്കി. സമാധാന പ്രതിഷേധമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

”സമാധാനപരമായ പ്രതിഷേധമാണ് ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി കൊടുക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിൽ അങ്ങനെയല്ല. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശം അടിച്ചമര്‍ത്തിയാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും”- മിര്‍സ പറഞ്ഞു.

Continue Reading

kerala

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Published

on

പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു.

ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

 

Continue Reading

Trending