Connect with us

india

കേന്ദ്ര മന്ത്രി നീട്ടിയ പുരസ്‌കാരം ജയ് കിസാന്‍ വിളിച്ച് നിരസിച്ചു; ഇളിഭ്യരായി വേദിയിലെ പ്രമുഖര്‍

മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങി കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്.

കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ സദസ് അദ്ദേഹത്തെ സ്വീകരിച്ചു. എന്നാല്‍ പുരസ്‌കാരം നിരസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നമ്മുടെ കര്‍ഷകര്‍ തെരുവില്‍ കഴിയുമ്പോള്‍ എന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വേദിയില്‍ വച്ച് പറഞ്ഞു.

ഞങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു എന്ന മുദ്രാവാക്യം വേദിയില്‍ വിളിച്ചതിന് ശേഷം സീറ്റില്‍ പോയിരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുവെങ്കിലും വിസമ്മതിക്കുകയായിരുന്നു.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ സംഘാടകരെ അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

india

മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി നിര്‍മാണ തൊഴിലാളി മരിച്ചു

മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്

Published

on

മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഊര്‍മിള കോട്ടാരെ വെള്ളിയാഴ്ച അര്‍ധരാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ ജീവനക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതോടെയാണ് താരം വലിയ പരിക്കിലാതെ രക്ഷപെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.

Continue Reading

india

മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; രാഹുല്‍ ഗാന്ധി

സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല

Published

on

ന്യൂഡല്‍ഹി: ഡോ.മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയോട് ബഹുമാനം കാണിച്ചില്ല. ഇതിന് മുന്‍പും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വാജ്‌പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു. മന്‍മോഹന്‍ സിങ്ങിന് സ്മാരകം നിര്‍മിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

Continue Reading

india

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി

എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്‍വകലാശാല കുട്ടിയില്‍ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.

ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.

കേസില്‍ സര്‍വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്‍മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് ആര്‍.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തും സര്‍വകലാശാല സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Continue Reading

Trending