Connect with us

More

31 വര്‍ഷങ്ങള്‍ക്കിപ്പുറവും കോഴിക്കോട് മായാതെ ‘വാര്‍ത്ത’യുടെ ചുമരെഴുത്ത്

Published

on

കോഴിക്കോട്: മലയാള സിനിമയില്‍ ഒത്തിരി സൂപ്പര്‍താരങ്ങളെ നിര്‍മിച്ചെടുത്ത ഐ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘വാര്‍ത്ത’യുടെ ചുമരെഴുത്ത് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും  കോഴിക്കോട് നഗരത്തില്‍ ചന്ദ്രികയ്ക്ക് സമീപത്തെ സി.എച്ച് ഓവര്‍ ബ്രിഡ്ജിലുണ്ട്.

1986ല്‍ ആണ് ടി ദാമോദരന്‍ രചിച്ച് പി വി ഗംഗാധരന്‍ നിര്‍മിച്ച് എ വി ശശി സംവിധാനം ചെയ്ത ‘വാര്‍ത്ത’ റിലീസ് ആവുന്നത്. അതിന് ശേഷം ഒത്തിരി ചിത്രങ്ങള്‍ വന്നു പോയെങ്കിലും വ്യത്യസ്തമായ പ്രമേയത്തിലൂടെ, വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്‍ച്ചാ വഴികള്‍ താണ്ടിയ എന്നെത്തെയും മാസ്റ്റര്‍ ഡയറക്ടര്‍ ഐ.വി. ശശിയുടെ വാര്‍ത്തയുടെ ചുമരെഴുത്ത് മായാതെ കിടന്നു.

സാംസ്‌ക്കാരിക പൈതൃകങ്ങളെ കേട് വരാതെ സൂക്ഷിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് ഈ സിനിമ പരസ്യം എന്നും ഐ.വിയെ ഓര്‍ക്കാനുള്ള ചുമരെഴുത്തായി മായാതെ കിടക്കും.

മമ്മൂട്ടി മോഹന്‍ലാല്‍,പത്മരാജന്‍, വേണു നാഗവല്ലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാര്‍ത്ത. ഈ ചിത്രത്തെ തമിഴിലും ഹിന്ദിയിലും മൊഴിമാറ്റിയിട്ടുണ്ട്. ബിച്ചു തിരുമല രചിച്ച് എ ടി ഉമ്മര്‍ സംവിധാനം നല്‍കിയ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ഇന്നലകള്‍ ഇരുവഴിയെ പോയി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചത് കെ. ജെ യേശുദാസായിരുന്നു. സലിലം ശ്രുതി സാഗരം എന്ന് തുടങ്ങുന്ന മറ്റൊരു മനോഹരഗാനം കൂടി കെ ജെ യേശുദാസും ആശാ ലതയും ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുണ്ട്. ബോക്‌സഓഫീസിലെ വന്‍ വിജയമായിരുന്നു വാര്‍ത്ത.

മമ്മൂട്ടിയെ നായകനാക്കി കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ രാഷ്ട്രീയം പ്രമേയമാക്കി സിനിമ ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ്, അഭ്രപാളികളില്‍ പരീക്ഷണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച ഐ വി ശശിയെന്ന മാസ്റ്റര്‍ സംവിധായകന്‍ വിടവാങ്ങുന്നത്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ആ 150 സിനിമകളുണ്ട്. അവ ഓരോന്നോരോന്നോരോന്നായി മലയാളികളുടെ മനസിന്റെ തിരശ്ശീലയില്‍ എന്നെന്നും ഓടിക്കൊണ്ടേയിരിക്കും. അവിടെ ഒരിക്കലും മങ്ങാത്ത മഞ്ഞനിറമുള്ള അക്ഷരങ്ങളില്‍ ‘സംവിധാനം ഐ വി ശശി’ എന്ന ടൈറ്റില്‍ കാര്‍ഡും

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഇദ്ദേഹം മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി യുടെ തുടക്കം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം:  മധ്യകേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

kerala

പികെ സുബൈറിന് വിട

Published

on

കൊടുവള്ളി: പരേതനായ അബ്ദുള്ളയുടെ മകന്‍ പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേര്‍ണ്‍ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന സുബൈര്‍ സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

ഭാര്യ ഉമ്മു ഹബീബ,മക്കള്‍ ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍

മയ്യിത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍).

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

Trending