ഡല്‍ഹിയില്‍ മുസ്‌ലിംലീഗ് നിര്‍മിക്കുന്ന ആസ്ഥാന മന്ദിരം-ഖാഇദെ മില്ലത്ത് സെന്ററിന്റെ ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ 31 വരെ ഫണ്ട് സമാഹരണം നടക്കും. ഓണ്‍ലൈന്‍ വഴിയാണ് ഫണ്ട് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.എം.എ സലാം, ഡോ. എം.കെ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ മാസം 25, 26 തിയ്യതികളില്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തും.
ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരോ പ്രവര്‍ത്തകരേയും അവരുടെ കുടുംബങ്ങളെയും സമീപിച്ച് സംഭാവന സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കണ്‍വന്‍ഷനുകളും കാമ്പയിനുകളും നടന്നുവരുന്നു. ഇതിന്റെ അവലോകനവും നേതാക്കളുടെ പര്യടനത്തില്‍ നടക്കും. കെ.എം.സി.സി, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍, ബഹുമുഖ പ്രതിഭകള്‍ എന്നിവരില്‍ നിന്നെല്ലാം ഫണ്ടു സമാഹരിക്കും.
ഓരോ ജില്ലയിലേയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ നേതാക്കള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല വീതിച്ചു നല്‍കി. ഒരു സംസ്ഥാന ഭാരവാഹി, ഒരു സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നിങ്ങനെ രണ്ടു വീതം ചുമതലക്കാരെയാണ് ഓരോ ജില്ലക്കും നിയോഗിച്ചത്. പോഷക സംഘടനകള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും രണ്ടു വീതം നിരീക്ഷകരെയും നിശ്ചയിച്ചു. അച്ചടക്ക സമിതിക്കും യോഗം രൂപം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം ചെയര്‍മാനായ സമിതിയില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. എം. ഉമര്‍, അഡ്വ. എം. റഹ്മത്തുല്ല എന്നിവരാണ് അംഗങ്ങള്‍.
ജൂലൈ അഞ്ച്, ആറ് തിയ്യതികളില്‍ പാര്‍ട്ടിയുടെ ദ്വിദിന ശില്‍പശാല വയനാട് നടക്കും. സംസ്ഥാന പ്രവര്‍ത്തക സമതി അംഗങ്ങള്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ ഇ.ഡിയെടുത്ത വ്യാജ കേസ് ഹൈകോടതി റദ്ദാക്കിയ സംഭവം അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനുള്ള തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലെ നേട്ടത്തിന് മുന്നിട്ടിറങ്ങിയ സി.കെ.സി.ടി, എം.എസ്എ.ഫ് കമ്മിറ്റികളെയും വോട്ടര്‍മാരെയും യോഗം അഭിനന്ദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എംകെ. മുനീര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാന്‍ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, ഉമര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുല്ല, സി.പി സൈതലവി, സെക്രട്ടറിമാരായ പ്രൊഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, കെ.എം ഷാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പാറക്കല്‍ അബ്ദുല്ല, യു.സി രാമന്‍, അഡ്വ. മുഹമ്മദ്ഷാ, ഷാഫി ചാലിയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പോഷക സംഘടനകളുടെ
യോഗം 23ന്
കോഴിക്കോട്: മുസ്‌ലിംലീഗ് പോഷകസംഘടനകളായ എസ്.ടി.യു, ദലിത് ലീഗ്, പ്രവാസിലീഗ്, സ്വതന്ത്രകര്‍ഷകസംഘം, ലോയേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും അനുബന്ധ സംഘടനകളായ പെന്‍ഷനേഴ്‌സ്‌ലീഗ്, സി.കെ.സി.ടി, കെ.എസ്.ടി.യു, കെ.എച്ച്.എസ്.ടി.യു, എസ്.ഇ. യു, സി.ഇ.ഒ, എസ്.ജി.ഒ. യു, കെ.സി എം.എസ്.എ, ഡി. എ. പി.എല്‍, സെറ്റ് കൊ’ സംസ്ഥാന ഭാരവാഹികളുടെയും സംയുക്തയോഗം 23ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.ഡല്‍ഹിയില്‍ മുസ്്‌ലിംലീഗ് ആസ്ഥാനമന്ദിരംഫണ്ട് സമാഹരണം വന്‍വിജയമാക്കും