Connect with us

kerala

കേരള സര്‍ക്കാര്‍ അധികാര ഭ്രാന്തിന്റെ അന്ധതയില്‍: മുസ്‌ലിം ലീഗ്

ഇതിനെ എന്തുവില കൊടുത്തും മുസ്‌ലിം ലീഗ് നേരിടും. തെരഞ്ഞെടുപ്പ് വേളയില്‍ സമനില തെറ്റിയവരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഭരണാധികാരിക്ക് ഭ്രാന്ത് പിടിച്ചാല്‍ ജനാധിപത്യം അപ്രസക്തമാകും. അവിടെ പിന്നെ ആര്‍ക്കും രക്ഷയില്ല. സര്‍വ്വാധികാരിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല

Published

on

മലപ്പുറം: അധികാര ഭ്രാന്ത് മൂത്ത് കണ്ണുംമൂക്കുമില്ലാതെ എന്തും ചെയ്യുന്ന നിലയിലാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. വീണ്ടും അധികാരത്തിലെത്താന്‍ സര്‍വ്വസന്നാഹങ്ങളുമായി രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതിനാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ മുതിരുന്നത്. ഇതിനെ എന്തുവില കൊടുത്തും മുസ്‌ലിം ലീഗ് നേരിടും. തെരഞ്ഞെടുപ്പ് വേളയില്‍ സമനില തെറ്റിയവരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഭരണാധികാരിക്ക് ഭ്രാന്ത് പിടിച്ചാല്‍ ജനാധിപത്യം അപ്രസക്തമാകും. അവിടെ പിന്നെ ആര്‍ക്കും രക്ഷയില്ല. സര്‍വ്വാധികാരിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല.

എതിരാളികളെ വാക്കുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും പ്രതിരോധിക്കുന്ന ആരോഗ്യകരമായ രാഷ്ട്രീയമാണ് ജനാധിപത്യ കേരളത്തില്‍ ആരംഭം മുതല്‍ തുടര്‍ന്നുവന്നത്. രാഷ്ട്രീയ വിരോധികള്‍ക്കും കക്ഷി നേതാക്കള്‍ക്കുമെതിരെ ഭരണകൂട മര്‍ദനമുറകള്‍ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
വിജിലന്‍സ് സര്‍ക്കാരിന്റെ മര്‍ദ്ദനോപകരണമായി മാറിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധമാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനോട് പെരുമാറുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ രോഗാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും കോടതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും മാനുഷിക പരിഗണനയോ വിട്ടുവീഴ്ചയോ ഇല്ലാതെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ഇത് ജനാധിപത്യ കേരളത്തില്‍ വിലപ്പോകില്ല.

തെരഞ്ഞെടുപ്പ് വേളയില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം തന്‍പ്രമാണിത്തത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. പോലീസ് ആക്ട് ഭേദഗതി ചെയ്ത് ചരിത്രത്തിലെ അല്പായുസ്സുള്ള നിയമമുണ്ടാക്കി കേരളത്തിന് നാണക്കേടുണ്ടാക്കിയത് സര്‍ക്കാരിന്റെ മനോവിഭ്രാന്തിക്ക് മറ്റൊരു ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു മലപ്പുറത്ത് ചേര്‍ന്ന വര്‍ത്താ സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്

ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്

Published

on

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്.ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.

ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിലാണ് കണ്ടെത്തിയത്.

Continue Reading

Trending