Connect with us

kerala

മഴക്കാലമായി; റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കേരളാ പൊലീസ് നിർദേശങ്ങൾ

നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്

Published

on

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍. ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.

റോഡില്‍ അപകടം പതിയിരിക്കുന്ന വേളയില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് കേരള പോലീസ്. നനഞ്ഞ റോഡില്‍ എങ്ങനെ വാഹനമോടിക്കണമെന്നും ടയറുകളുടെ പരിചരണവുമെല്ലാം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

1. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

2. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് െ്രെഡവ് ചെയ്യുക.

3. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

4. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

5. വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക.

6. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക.

7. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അപകടം ഒഴിവാക്കാം.
വേഗത ക്രമപ്പെടുത്തി വാഹനം ഓടിച്ചാല്‍ ബ്രേക്ക് ഉപയോഗം കുറയ്ക്കാനും കഴിയും.

8. ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

9. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക. ഒറ്റക്കൈ കൊണ്ടുള്ള അഭ്യാസം ഒഴിവാക്കുക. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടാകും.

10. ഹെല്‍മെറ്റ് കൃത്യമായും ധരിക്കുക. ചിന്‍സ്ട്രാപ് ഇട്ടിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; ഷാന്‍ റഹ്‌മാനെ ഉടന്‍ ചോദ്യം ചെയ്യും

സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്

Published

on

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. സംഗീത പരിപാടിയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് ആണ് ഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരെ കേസെടുത്തിട്ടുള്ളത്.

മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഷാന്‍ റഹ്‌മാന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനും ഷാന്‍ റഹ്‌മാനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നത്.

Continue Reading

kerala

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്.

Published

on

വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending