Connect with us

india

‘വരുന്നത്​ തെരഞ്ഞെടുപ്പല്ല, മോദിക്കെതിരായ യുദ്ധം; രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരണം’; സമരാഗ്നിയാത്രയിൽ രേവന്ത്​​ റെഡ്ഡി

കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Published

on

കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയിൽ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോൺഗ്രസ് പ്രവർത്തകർ പരിശ്രമിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ബിജെപിയും മോദിയും എത്താത്തതെന്നും എൻ ഡി എ എന്നാൽ വിഭജനമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പരിശ്രമിച്ചാൽ കേരളത്തിൽ 20 സീറ്റും കോൺഗ്രസിന് നേടാം. കേരള സർക്കാരും തെലങ്കാനയിൽ ഉണ്ടായിരുന്ന ബിആർഎസ്സുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരണം വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കപ്പെടും.
നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തി നൽകണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ ആരെങ്കിലും ബിജെപിയിൽ ഉണ്ടോ?, ഉണ്ടെങ്കിൽ തെളിയിക്കാൻ മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും നരേന്ദ്ര മോദിക്കെതിരെയുള്ള യുദ്ധമാണിതെന്നും രേവന്ത് വ്യക്തമാക്കി.

അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിനും രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത ബിജെപിക്കും എതിരെയുള്ള ജനവിധിയാകണം തിരഞ്ഞെടുപ്പ് എന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും പ്രതികരിച്ചു. ഫെബ്രുവരി ഒമ്പതിനാണ് കാസർകോട്ട് നിന്ന് സമരാഗ്നി യാത്ര ആരംഭിച്ചത്. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്‍റെ തുടക്കമാണെന്നും കെ സുധാകരൻ പറഞ്ഞു.

india

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി

ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു. 

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്.

ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്‍ഡ് ട്രംപിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ കത്തില്‍ പറയുന്നു.

ആവേശകരമായ പ്രസിഡന്‍ഷ്യല്‍ പ്രചാരണത്തില്‍ കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്‍ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്‍ക്ക് പ്രചോദനം ആകുമെന്നും രാഹുല്‍ഗാന്ധി കുറിച്ചു. ബൈഡന്‍ ഭരണത്തിന് കീഴില്‍ ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്‍ കുറിച്ചു.

Continue Reading

india

വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്

തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Published

on

ർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.

കാർഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കർഷകൻ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളിൽ കർഷകർക്ക് നോട്ടീസ് നൽകിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

വഖഫ് ഭേദഗതി ബിൽ 2024ൻ്റെ 31 അംഗ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എൻ ന്യൂസ് പോർട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2) പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റിൻ്റെ ഭാഗമായ പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹുചനവറിൻ്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.

‘ഹവേരിയിൽ ഒരു കർഷകൻ തൻ്റെ ഭൂമി വഖഫ് കൈയേറിയതറിഞ്ഞ് ആത്മഹത്യ ചെയ്തു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള അവരുടെ തിടുക്കത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിയും കർണാടകയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ അഴിച്ചുവിടുകയാണ്’, നവംബർ 7ന് ബി.ജെ.പി എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു. കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നീ ന്യൂസ് പോർട്ടലിലെ വ്യാജ റിപ്പോർട്ടുകൾ പരാമർശിച്ചാണ് എം.പിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

Continue Reading

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

Trending