Connect with us

Culture

“പുള്ളിക്കാരന്‍ സ്റ്റാറാ” ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

Published

on

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ദുരനുഭവം; കൂടുതല്‍ വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി

കൊച്ചി: സിനിമ സൈറ്റിലെ ദുരനുഭവമുണ്ടായതുമായി ബന്ധപ്പെട്ട് യുവനടി അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണ വിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും തങ്ങള്‍ ഓഫീസില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

സംഭവം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പൊലീസില്‍ പരാതി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിനു തയ്യാറായില്ല. സംഘടന തലത്തില്‍ നടിപടിയെടുത്താല്‍ മതിയെന്നാണ് തന്നോട് അവര്‍ പറഞ്ഞത്.
അതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നുവെന്നും സംഘടനപരമായ നടപടി മതിയെന്ന രേഖയില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തല്‍ നടത്തിയ നടി അര്‍ച്ചന പത്മിനി കൂടുതല്‍ വിശദാശങ്ങള്‍ പുറത്തുവിട്ടു.

ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെയാണ് നടി വീണ്ടും രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

അര്‍ച്ചനയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

സുഹൃത്തുക്കളേ ഒരു കാര്യത്തില്‍ വ്യക്തത വരുത്തിക്കോട്ടെ…പ്രഹസനപരമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയ ഒരു സസ്പെന്‍ഷന്‍ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാള്‍ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.

തുടര്‍ന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കല്‍ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.പ്രസ്സ് ക്ലബ്ബില്‍ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.

മീ ടൂ ക്യാമ്പയിന് ചൂടുപിടിക്കുന്നതിന് പിന്നാലെയാണ് മലയാള സിനിമ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി രംഗത്തെത്തിത്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സഹായിയായ ഷെറിന്‍ സ്റ്റാലിയില്‍ നിന്നും ദുരനുഭവം ഉണ്ടായതായി തിയേറ്റര്‍ ആര്‍ടിസ്റ്റും യുവനടിയുമായ അര്‍ച്ചന പത്മിനി വെളിപ്പെടുത്തി. ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ് യുവനടിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തെ കുറിച്ച് സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കക്കും ഭാരവാഹികളായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലിനും രണ്ടു വട്ടം പരാതി നല്‍കി. എന്നാല്‍ സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തി. സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകളാണ് ഇപ്പോഴും നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമ സൈറ്റിലെ ദുരനുഭവത്തെ കുറിച്ച് നടി നേരത്തെ തന്നെ ചില മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കിലും പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.
ഡബ്ല്യു.സി.സി ഭാരവാഹികളുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി രേവതിയാണ് പീഡന കാര്യം ആദ്യം വെളിപ്പെടുത്തിയത്. 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ ഒരു സംഭവമുണ്ടായെന്നും ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുതെന്നുമായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവള്‍ക്കും സമൂഹത്തിനുമിടയില്‍ മറ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും രേവതി പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിന്റെ വിശദാംശങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് യുവനടി തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വളരെ കുറച്ച് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ലെന്ന് പറയുന്നതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ നിന്നും ഷെറിന്‍ സ്റ്റാലി എന്ന വ്യക്തിയില്‍ നിന്നും എനിക്ക് മോശമായ അനുഭവമാണ് നേരിടേണ്ടി വന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ തനിക്ക് സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. ഇക്കാര്യം ചൂണ്ടികാണിച്ച് ഫെഫ്ക്കയില്‍ പരാതി കൊടുത്തിരുന്നെന്നും ഇതുവരെ നീതി ലഭിച്ചില്ലെന്നും അര്‍ച്ചന പറഞ്ഞു.
പൊലീസിന് പരാതി കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍ബല്‍ റേപ്പിന് ഇരയാവാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും തനിക്ക് സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ ഈ ഊളകളുടെ പുറകെ പോവാന്‍ താല്‍പര്യമില്ലെന്നും താരം മറുപടി നല്‍കി. ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരുന്ന മോശം മെസേജുകളെ കുറിച്ചുള്ള തുറന്നു പറച്ചിലിനും വാര്‍ത്താസമ്മേളനം വേദിയായി. വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ല്യൂസിസിയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന യുവതിയാണ് നടിമാര്‍ക്കെതിരെയുള്ള മോശം സന്ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending