Connect with us

kerala

ഇത് ഗവര്‍ണര്‍ സര്‍ക്കാര്‍ നാടകം; ജനങ്ങളെ കളിയാക്കുന്നു:പി.കെ കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Published

on

കേരള ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കളിയാക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ നടക്കുന്നത് ഗവര്‍ണര്‍-സര്‍ക്കാര്‍ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കും സര്‍ക്കാരിനും രാഷ്ട്രീയ താല്‍പര്യമാണുള്ളത്. ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഗവര്‍ണറെയും ഉള്‍പ്പെടുത്തി ഭരണം എങ്ങനെ മുന്നോട്ടു പോകാമെന്ന് യു.ഡി.എഫ് കാണിച്ചു കൊടുത്തിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഭരണയന്ത്രത്തിന്റെ ദുരുപയോഗം ഇപ്പോള്‍ ജനങ്ങള്‍ നോക്കികാണുകയാണ്. നവകേരള സദസിന്റെ നടക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥി സമരവും നടത്തുന്നു.

ബി.ജെ.പിക്കാരുടെ അകമ്പടിയോടെ ഗവര്‍ണര്‍ തെരുവില്‍ ജാഥ നടത്തുന്നു. ജനങ്ങളെ കളിയാക്കുന്ന ഏര്‍പ്പാടാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇരുവരും ഷോ കാണിക്കുകയാണ്. ഗവര്‍ണറുടെ അമിതാധികാരത്തിനെതിരെ സര്‍ക്കാറിനെ യു.ഡി.എഫ് പിന്തുണ നല്‍കിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending