Connect with us

film

ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും: വിമര്‍ശന് മറുപടി നല്‍കി റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കല്‍ ജ്യോതിര്‍മയിയെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

Published

on

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബൊഗെയ്ന്‍വില്ല’ എന്ന ചിത്രത്തിലെ സ്തുതി പാട്ട് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ജ്യോതിര്‍മയിയുടെ തിരിച്ചുവരവിനെ അഭിനന്ദിച്ചുക്കൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

അതിനിടെ നടി റിമ കല്ലിങ്കല്‍ ജ്യോതിര്‍മയിയെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ ‘നെപ്പോട്ടിസം’ കമന്റുമായെത്തിയ വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. Jyothirmayi appreciation post! I mean.. She ate and how എന്നായിരുന്നു റിമ അടിക്കുറിപ്പ് നല്‍കിയത്്. സ്തുതി പാട്ടിലെ ജ്യോതിര്‍മയിയുടെ ചിത്രവും ചേര്‍ത്തായിരുന്നു റിമയുടെ പോസ്റ്റ്.

ആരാണ് ഇപ്പോള്‍ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നതെന്ന് ഊഹിക്കൂ. എല്ലായ്പ്പോഴെത്തെയും പോലെ ഹിപ്പോക്രസിയും ഡബിള്‍ സ്റ്റാന്‍ഡേഡും എന്നായിരുന്നു ശ്രീധര്‍ഹരി1 എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ കമന്റ്. എന്നാല്‍ ഇതങ്ങെനെ നെപ്പോട്ടിസം ആകുമെന്ന് റിമ ചോദിച്ചു.

ബൊഗെയ്ന്‍വില്ല സിനിമയുടെ സംവിധായകന്റെ ഭാര്യ അല്ലേ ജ്യോതിര്‍മയിയെന്നും നെപ്പോട്ടിസത്തിന്റെ നിര്‍വചനം ദയവായി പരിശോധിക്കൂ എന്നുമായിരുന്നു ശ്രീധര്‍ഹരി1 മറുപടി നല്‍കിയത്. മാത്രമല്ല, 2023-ല്‍ പുറത്തിറങ്ങിയ നീലവെളിച്ചം സിനിമയിലെ നായികയും സംവിധായകനും ആരെന്ന് പരിശോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടു.

ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

film

‘ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’: ജയസൂര്യ

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു.

Published

on

ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ ജയസൂര്യ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസില്‍ ചോദ്യം ചെയ്യലിന് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു. കേസില്‍ നേരത്തെ സാങ്കേതികമായി ജയസൂര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത്. 2008ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെ തന്നെ അപമാനിച്ചുവെന്ന് ആലുവ സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടുമണിക്കൂറോളം ഒരു പാട്ടിന്റെ ചിത്രീകരണം മാത്രമാണ് നടന്നതെന്നും അതില്‍ പരാതിക്കാരിയ്ക്ക് അത്ര റോളുണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

2013ല്‍ നടന്ന ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസ് അടിസ്ഥാന രഹിതമാണെന്നും 2013ല്‍ ആ സിനിമ ഷൂട്ട് ചെയ്തിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും നടന്‍ പറഞ്ഞു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ യുവതി പരാതി നല്‍കിയത്. പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

Continue Reading

film

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണം: ഹൈക്കോടതി

ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളില്‍ നടപടികളുമായി മുന്നോട്ടു പോകാനും പരാതികളില്‍ മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളില്‍ നടപടികളുമായി മുന്നോട്ടു പോകാനും പരാതികളില്‍ മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സമ്പൂര്‍ണ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചു. പരാതിക്കാരുടെ പേര് പുറത്തുവിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. എഫ്ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന് പരാതിക്കാരുടെ പേരുവിവരങ്ങള്‍ മറയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മൊഴി നല്‍കാന്‍ ആരെയും എസ്ഐടി നിര്‍ബന്ധിക്കരുതെന്നും പരാതിക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവും അന്വേഷിക്കണമെന്നും ഇവ തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍.

 

Continue Reading

film

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുത്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പരാതിക്കാരുടെ പേരോ രേഖകളോ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവുണ്ട്.

Published

on

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേരോ രേഖകളോ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവുണ്ട്. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.

സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്ഐടിയ്ക്ക് അന്വേഷണം നടത്താമെന്നും ഹൈക്കോടതി അറിയിച്ചു. എഎഫ്‌ഐആറിലും എഫ്‌ഐഎസിലും പരാതിക്കാരുടെ പേര് മറക്കണമെന്നും ഇത്തരം രേഖകള്‍ പ്രസിദ്ധപ്പെടുത്തരുതെന്നും കേരള പൊലീസിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികള്‍ ഉള്‍പ്പെട്ട രേഖകള്‍ മറ്റാര്‍ക്കും നല്‍കരുെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മതിയെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്‌ഐടി പരിശോധിക്കണമെന്നും. അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

 

 

Continue Reading

Trending