Connect with us

kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കും

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.

ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.

kerala

എഡിഎമ്മിന്റെ മരണം; പരാതിയിലെ ഒപ്പ് തന്റേതാണെന്ന് ടി. വി പ്രശാന്ത്

തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി.

Published

on

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതാണെന്ന് പരാതിക്കാരന്‍ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ ടി. വി പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിലും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലും രണ്ടു പേരാണ് നല്‍കിയിരിക്കുന്നത്. ഒന്നില്‍ പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് നല്‍കിയിട്ടുള്ളത്. രണ്ടിലും ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു

 

Continue Reading

kerala

‘പിണറായിക്ക് കാലം നൽകിയ മറുപടിയാണ് ഇ.പി’: കെ. സുധാകരൻ

ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. 

Published

on

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും കൽപ്പിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു.

ഇ പിയുടെയും പാർട്ടിയുടെയും വിശദീകരണം രണ്ട് വഴിക്കാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം നൽകുന്ന മറുപടിയാണ് ഇ പിയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ പരാജയം എന്ന ഇ പി യുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ദിവസം ജനം വിലയിരുത്തതും. ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

പാലക്കട്ടെ എൽ ഡി എഫ് സ്ഥാനാർഥി അവസര വാദിയെന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായം ഉണ്ടെന്ന് സുധാകരൻ പറ‍ഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്ന് അദ്ദേഹം പറ‍ഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് ഇടത്തും യു ഡി എഫ് ജയിക്കും‌. ചേലക്കര പിടിച്ചെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.

Continue Reading

kerala

ഇ.പി ഉള്ളകാര്യം സത്യസന്ധമായി പറഞ്ഞു: പി.കെ ബഷീര്‍ എം.എല്‍.എ

സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നുമാണ് പി കെ ബഷീര്‍ പ്രതികരിച്ചത്.

Published

on

സി.പി.എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എംഎല്‍എ. സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നും പി.കെ ബഷീര്‍  കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇ.പി അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല’, പി കെ ബഷീര്‍ പറഞ്ഞു. അതേസമയം ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വോട്ട് ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്‍ക്കും ഇടയില്‍ സ്വീകാര്യതയുണ്ട്. പോളിങ് ശതമാനം കുറയാന്‍ സാധ്യതയില്ല, എല്ലായിടത്തും നല്ല തിരക്കാണെന്നും പികെ ബഷീര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending