Connect with us

Culture

മോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും: ചന്ദ്രബാബു നായിഡു

Published

on

അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി കിട്ടാന്‍ വേണ്ടി അങ്ങനെ ഒരു നീക്കം അവസാന മാര്‍ഗമായിട്ടായിരിക്കും അവലംബിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശിന് നീതി ലഭിക്കുവാന്‍ അവസാനനിമിഷം വരെയും പരിശ്രമിക്കും. സംസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രം ഒന്നും തന്നെ ചെയ്യുന്നില്ല. നീതി കിട്ടിയില്ലെങ്കില്‍ മറ്റു പാര്‍ട്ടികളെ ഒപ്പം കൂട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഞങ്ങളുടെ ജനതയോട് കേന്ദ്രം കാണിക്കുന്ന അവഗണന സമ്മതിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല -നായിഡു പറഞ്ഞു.

അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ടി.ഡി.പി മടിക്കുകയാണെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാകുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് നായിഡുവിന്റെ പരാമര്‍ശം.

കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിന് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടി.ഡി. പി എം.പിമാര്‍ നേരത്തെ പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെ ബി.ജെ. പി-ടി.ഡി.പി ബന്ധത്തില്‍ വിള്ളല്‍ വീണു. ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിനും ബി.ജെ.പിക്കുംമേല്‍ ടി.ഡി.പി സമ്മര്‍ദ്ദം തുടരുകയാണ്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുമെന്നന്ന് ടി.ഡി.പി. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി. എ മുന്നണിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സഖ്യ കക്ഷിയാണ് ടി.ഡി.പി.

ഇത്തവണത്തെ കേന്ദ്ര പൊതുബജറ്റില്‍ ആന്ധ്രക്ക് പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ വന്നതോടെയാണ് ടി.ഡി.പി ഇടയാന്‍ തുടങ്ങിയത്. മുന്നണി വിടുമെന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. പിന്നീട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമെല്ലാം ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. അതേസമയം ടി.ഡി.പിയെ പിണക്കാന്‍ ബി.ജെ. പി മുതിരില്ലെന്നാണ് സൂചന. ലോക്‌സഭയില്‍ ഒറ്റക്ക് കേവലഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് മൂന്നു പ്രമുഖ സഖ്യകക്ഷികളെയും അവഗണിക്കാന്‍ കഴിയുമെങ്കിലും ഒരു വര്‍ഷം മാത്രം ബാക്കിയുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഇവരെ ആശ്രയിക്കാതെ പറ്റില്ല.

കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ഹിന്ദി ഹൃദയ ഭൂമികയിലടക്കം തിരിച്ചടിയാകുമെന്ന ഭയം അവര്‍ക്കുണ്ട്. ആന്ധ്രയില്‍ ടി.ഡിപി പോയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ കൂടെക്കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാ ല്‍ പാക്കേജിനു വേണ്ടി ടി.ഡിപിയുടെയും വൈ.എസ്.ആര്‍ കോ ണ്‍ഗ്രസിന്റെയും എം. പിമാര്‍ ഒന്നിച്ചാണ് പാര്‍ലമെന്റില്‍ പാക്കേജിനായി ശബ്ദമുയര്‍ത്തിയത്. ആന്ധ്രയുടെ വികാരം മാനിക്കാത്ത ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ ജനവികാരം എതിരാകുമെന്ന ഭയവും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനുണ്ട്.

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

Trending