Connect with us

india

‘വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ’; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

വിമാനത്തിൽ നിന്ന് ഡൽഹിയെ കാണു​മ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്.”-പ്രിയങ്ക കുറിച്ചു.

Published

on

യനാട്ടിലെ വായു ഗുണനിലവാരത്തെ പുകഴ്ത്തി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഗ്യാസ് ചേംബറിലെത്തി എന്ന പ്രതീതിയാണെന്നാണ് ​പ്രിയങ്ക എന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചു. ”എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും താഴെയുള്ള വയനാട്ടിൽ നിന്ന് ഡൽഹിയി​ലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ കാണു​മ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്.”-പ്രിയങ്ക കുറിച്ചു.

ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് അനുദിനം വഷളായി വരികയാണ്. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് മോചിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതിൽ രാഷട്രീയം നോക്കേണ്ടതില്ല. ശ്വസിക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. പ്രായമായവർക്കും കുട്ടികൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെട്ടു. ഇതിന് ഉടൻ പരിഹാരം കണ്ടേ മതിയാകൂ.- അവർ പറഞ്ഞു. വയനാട്ടിലെ എ.ക്യൂ.ഐ നിരക്ക് 35ലും താഴെയാണ്. അതേസമയം, ഡൽഹിയിലേത് 400 ന് മുകളിലും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിയങ്ക ദിവസങ്ങളോളം വയനാട്ടിലുണ്ടായിരുന്നു.

തണുപ്പു കാലമായതോടെ പുകമഞ്ഞും കോടയും വലയ്ക്കുകയാണ് ഡൽഹി. പുകമഞ്ഞ് കാരണം പല വിമാനസർവീസുകളും വൈകുകയാണ്. തണുപ്പ് വർധിക്കുന്നതോടെ മലിനീകരണം കൂടുതൽ രൂക്ഷമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

പവൻ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ്; ‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്’

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

Published

on

‘തമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്’ എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നടത്തിയ പരാമർശത്തിനെതിരെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

‘നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവൻ കല്യാണിന് വിശദീകരിച്ചു കൊടുക്കുക’ -എന്ന് പ്രകാശ് തന്റെ പോസ്റ്റിൽ എഴുതി.

കാക്കിനാഡയിലെ പീതംപുരത്ത് നടന്ന ജനസേന പാർട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തിൽ പവൻ കല്യാണ്‍ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരമാണ് പ്രകാശ് രാജ് നടത്തിയത്. നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി.

‘ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ -എന്നായിരുന്നു പവൻ കല്യാൺ ചോദിച്ചത്.

Continue Reading

india

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതിഷേധം: കേന്ദ്രം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധ നടപടികള്‍: ഇ.ടി മുഹമ്മദ് ബഷീര്‍

ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതിഷേധം. ബില്ല് ജനാധിപത്യ വിരുദ്ധമെന്നും കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തി നിയമ ബോർഡ് അറിയിച്ചു.

ഭരണഘടന വിരുദ്ധമായ നടപടികളാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് ധർണ്ണയിൽ സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‌ലിം, വിദ്യാർഥി സംഘടനകളും ധർണയിൽ പങ്കെടുത്തു.

Continue Reading

india

അനുമതിയില്ലാതെ പ്രതിഷേധം നടത്താനൊരുങ്ങി; ബി.ജെ.പി നേതാവ്‌ അണ്ണാമലൈ അറസ്റ്റിൽ

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്.

Published

on

തമിഴ്‍നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്.

സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെക്കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവരുൾപ്പെടെ നിരവധി തമിഴ്‌നാട് ബി.ജെ.പി നേതാക്കളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

മഹിളാ മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വനതി ശ്രീനിവാസൻ, വിനോജ് പി. സെൽവം, അമർ പ്രസാദ് റെഡ്ഡി എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന മേധാവി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിൽ (TASMAC) 1000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാസ്മാക്കിന്റെ പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയതായി ഇ.ഡി നേരത്തെ പറഞ്ഞിരുന്നു. ടെൻഡർ പ്രക്രിയകളിലെ കൃത്രിമത്വം, ഡിസ്റ്റിലറി കമ്പനികൾ വഴി 1,000 കോടി രൂപയുടെ കണക്കുകൂട്ടലിൽ പെടാത്ത പണമിടപാടുകൾ എന്നിവയായിരുന്നു ഇ.ഡി ചൂണ്ടിക്കാണിച്ചത്.

മാർച്ച് ആറിന് ടാസ്മാകിന്റെ ഡിസ്റ്റിലറികളുടെ കോർപ്പറേറ്റ് ഓഫീസുകൾ, പ്ലാന്റുകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഈ അഴിമതികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു.

Continue Reading

Trending