Connect with us

india

ഇന്ത്യ മുന്നണിയില്‍ 9 പ്രാദേശിക പാര്‍ട്ടികള്‍ കൂടി ചേരുമെന്ന് റിപ്പോര്‍ട്ട്

അസം ജാതീയ പരിഷത്, റയ്‌ജോര്‍ ദള്‍, ആഞ്ചലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുന്നത്.

Published

on

ഒമ്പത് പ്രാദേശിക പാര്‍ട്ടികള്‍ കൂടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 3 പാര്‍ട്ടികള്‍ അസമില്‍ നിന്നാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. അസം ജാതീയ പരിഷത്, റയ്‌ജോര്‍ ദള്‍, ആഞ്ചലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായ ഏതാനും പാര്‍ട്ടികളും കൂടി ഇന്ത്യ മുന്നണിയിലെത്തുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനില്‍ ദേശായി പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗം മുംബൈയില്‍ ആരംഭിക്കാനിരിക്കെയാണ് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നത്. സഖ്യത്തിന്റെ കണ്‍വീനര്‍, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികള്‍, തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും.

മുബൈയിലെ ആഡംബര ഹോട്ടലാല ഗ്രാന്‍ഡ് ഹയാത്തിലാണ് യോഗം. എന്‍.സി.പി, ശിവസേന ഉദ്ദവ് പക്ഷം, മഹാരാഷ്ട്ര കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് യോഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇന്ന് പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ ഉദ്ദവ് താക്കറെയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണം; അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍

യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടു കണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് വര്‍മ്മയെ ഒഴിവാക്കരുതെന്നും എച്ച്സിബിഎ ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജസ്റ്റിസ് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്, ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.

മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

india

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്

Published

on

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending