Connect with us

india

സംസാരിക്കാനുള്ള അവകാശം നമുക്ക് നൽകിയത് മനുസ്മൃതി അല്ല, ഭരണഘടന: മല്ലികാർജുൻ ഖാർഗെ

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. 

Published

on

മനുസ്മൃതിയല്ല ഭരണഘടനയാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം നൽകിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ പ്രാപ്തമാക്കിയതും എല്ലാവർക്കും പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നൽകിയതും മനുസ്മൃതിയല്ല, ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഖാർഗെ സർക്കാരിനെതിരെ നിശിതമായ ആക്രമണം അഴിച്ചുവിട്ടു. ഒപ്പം ‘മനുവാദി’ പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘ഭരണഘടന ഉണ്ടായത് കൊണ്ടാണ് ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. അല്ലാതെ മനുസ്മൃതി കാരണമല്ല. ഭരണഘടന ഉള്ളത് കൊണ്ടാണ് നമുക്ക് സംസാരിക്കാനുള്ള അവകാശം ലഭിച്ചത്. മനുവാദികളെ അകറ്റി നിർത്തണം,’ അദ്ദേഹം പറഞ്ഞു.

2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഖാർഗെ എത്തിയത്.

വികസനം, തൊഴിൽ, കർഷക ക്ഷേമം, ഫെഡറൽ ഘടന എന്നീ മേഖലകളിൽ മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ പൂർണ പരാജയമാണെന്ന് അദ്ദേഹം വിമർശിച്ചു. ജി.ഡി.പി കുറയുന്നതും രൂപയുടെ മൂല്യത്തകർച്ചയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും തെളിയിക്കുന്നത് രാജ്യം ഒരു വികസനവും കണ്ടിട്ടില്ലെന്ന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

2004-14 കാലഘട്ടത്തിൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.8 ശതമാനമായിരുന്നു, അതേസമയം 2014 മുതൽ ബി.ജെ.പിയുടെ ഭരണകാലത്ത് ജി.ഡി.പി വളർച്ച 5.8 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വികസനമില്ലാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. രാജ്യത്ത് തൊഴിലില്ലാത്തതിനാൽ വിദ്യാസമ്പന്നർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. സർക്കാർ മേഖലയിൽ 35-40 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് ഈ തസ്തികകൾ നികത്താത്തത്?” ദളിതർക്ക് അവസരങ്ങൾ നിഷേധിക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്നും ഖാർഗെ പറഞ്ഞു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഉദ്ധരിച്ച്, കഴിഞ്ഞ ദശകത്തിൽ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാർഷിക വായ്പാ പരിധി വർധിപ്പിച്ചതുകൊണ്ട് മാത്രം കാർഷിക പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എൻ‌.സി‌.ആർ‌.ബി പ്രകാരം, 2014 മുതൽ ഇന്നുവരെ ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആരാണ് ഇതിന് ഉത്തരവാദി?,’ അദ്ദേഹം ചോദിച്ചു.

വെറും നാല് മാസത്തിനുള്ളിൽ 12,000 എം.എസ്.എം.ഇകൾ അടച്ചുപൂട്ടിയതായി ഖാർഗെ പറഞ്ഞു. റെയിൽവേയുടെയും തുറമുഖങ്ങളുടെയും സ്വകാര്യവത്ക്കരണത്തെയും അദ്ദേഹം വിമർശിച്ചു, അവ അദാനിക്ക് കൈമാറിയതായി അദ്ദേഹം വിമർശിച്ചു. സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗക്കാർക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതും അദ്ദേഹം എടുത്തുകാണിച്ചു, അതേസമയം ശിക്ഷാ നിരക്കുകൾ കുറയുന്നത് മോശം ഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

india

മുസ്ലിംകള്‍ക്ക് ഹോളിക്ക് വീട്ടില്‍ ഇരിക്കാം; വിദ്വേഷ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥന് ക്‌ളീന്‍ ചിറ്റ് നല്‍കി യുപി പോലീസ്

പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു

Published

on

ഹോളി ദിനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ സമ്പല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനൂജ് കുമാര്‍ ചൗധരിക്ക് യു പി പോലീസ് ക്‌ളീന്‍ ചിറ്റ് നല്‍കി. മുസ്ലിംകള്‍ക്ക് ദേഹത്ത് കളര്‍ ആവുന്നത് ഇഷ്ടമല്ലെങ്കില്‍ ഹോളി ദിവസം വീട്ടിലിരിക്കാം എന്നായിരുന്നു അനൂജ് കുമാര്‍ ചൗധരിയുടെ പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂര്‍ ആണ് പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.

എന്നാല്‍, പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രസ്താവിച്ച് ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Continue Reading

Trending