Connect with us

GULF

അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന; ഔട്ട് പാസ് ലഭ്യമായി

Published

on

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.

വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനായേക്കുമെന്ന് സൂചന. ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍, ഗവര്‍ണറേറ്റ്, കോടതി നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കി ജയില്‍ അധികാരികളുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവ് ഉള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പത്തു ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്.

റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സൗദി ബാലന്‍ അബദ്ധത്തില്‍ മരിച്ച കേസിലാണ് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്. ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.

GULF

ഒഴൂർ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Published

on

ദമ്മാം: താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39 ) ദമാമിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹ്യദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പറപ്പാറ മുഹമ്മദ്‌ കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്. ഇപ്പോൾ കല്ലത്താണിയിലാണ് താമസിക്കുന്നത്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ ആൻഡലസ് അലുമിനിയം എക്സ്ട്രൂഷൻ & ഫോർമിംഗ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ പത്ത് വർഷമായി ഓഫിസ് ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ഏഴര മണിക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിന്റെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റഹീന. മക്കൾ : റിഫാന , ഷിഫാന, ആയിഷ ഹുസ്ന എന്നിവർ വിദ്യാർത്ഥികളാണ്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ മറവു ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്
കെ എം സി സി അറിയിച്ചു.

Continue Reading

gulf

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു

റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

Published

on

റി​യാ​ദ്: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സ്വാ​ന്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി റി​ലീ​ഫ് വി​ങ്ങി​​ന്റെ കീ​ഴി​ൽ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും അ​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

യോ​ഗ​ത്തി​ൽ റി​ലീ​ഫ് വി​ങ്​ ചെ​യ​ർ​മാ​ൻ നാ​സ​ർ മാ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ത്താ​ർ താ​മ​ര​ത്ത്, അ​ഡ്വ. അ​നീ​ർ ബാ​ബു, പി.​സി. മ​ജീ​ദ്, അ​ഷ്‌​റ​ഫ്‌ ക​ല്പ​ക​ഞ്ചേ​രി, ഷാ​ഫി തു​വ്വൂ​ർ, ന​ജീ​ബ് നെ​ല്ലാം ക​ണ്ടി, ബ​ഷീ​ർ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ് മേ​ട​പ്പി​ൽ സ്വാ​ഗ​ത​വും മൊ​യ്തീ​ൻ ബാ​വ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

GULF

മ​ക്ക​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​​പി​ടി​പ്പി​ക്കാ​ൻ വി​പു​ല പ​ദ്ധ​തി

തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വ​വും വാ​യു​വി​​ന്റെ ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

Published

on

മി​ന, മു​സ്​​ദ​ലി​ഫ, അ​റ​ഫ തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഹ​രി​ത​യി​ട​ങ്ങ​ളും വ​ന​വ​ത്​​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ല​ക്ഷം വൃ​ക്ഷ​ങ്ങ​ൾ ന​ടു​ന്നു. പു​ണ്യ​സ്ഥ​ല​ങ്ങ​ളു​​ടെ പ്ര​ധാ​ന ഡെ​വ​ല​പ്പ​റാ​യ ‘കി​ദാ​ന ക​മ്പ​നി’​യാ​ണ്​ ‘ഗ്രീ​ൻ മ​ശാ​ഇ​ർ’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വ​വും വാ​യു​വി​​ന്റെ ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ആ​ദ്യ​ഘ​ട്ടം അ​റ​ഫ​യെ മി​ന​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​ൽ​ന​ട​പ്പാ​ത​ക​ളി​ൽ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് ആ​രം​ഭി​ച്ച​ത്. 2,90,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ത്ത് ഏ​ക​ദേ​ശം 20,000 മ​ര​ങ്ങ​ളാ​ണ്​ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ അ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ 30 ല​ക്ഷം ച​തു​ര​ശ്ര​മീ​റ്റ​റി​ൽ ഒ​രു ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടുപി​ടി​പ്പി​ക്കാ​നാ​ണ്​ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ‘ഗ്രീ​ൻ മ​ശാ​ഇ​ർ’ എ​ന്ന പ​ദ്ധ​തി ഉ​ട​ലെ​ടു​ത്ത​ത്.

സൗ​ദി​യി​ലെ ഹ​രി​ത​യി​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വി​ന്റെ ഭാ​ഗ​വു​മാ​ണ്​ ഈ ​പ​ദ്ധ​തി.

Continue Reading

Trending