kerala
വകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ലാതെ ക്രിമിനലുകള്‍ക്ക് രക്തഹാരം അണിയിക്കാന്‍ ഓടിനടക്കുന്ന ആരോഗ്യ മന്ത്രി രാജിവെക്കുന്നതാണ് നല്ലത് -വി.ഡി. സതീശൻ
ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും മന്ത്രി ചോദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും മന്ത്രി ചോദിച്ചു.
മാലിന്യ നീക്കം പൂര്‍ണമായും നിലച്ച് കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കലാണ് ആരോഗ്യമന്ത്രി. ആരോഗ്യ മേഖലയില്‍ കേരളം കാലങ്ങള്‍കൊണ്ട് ആര്‍ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നത്.
ആരോഗ്യ മേഖലയും സര്‍ക്കാര്‍ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. പകര്‍ച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാറും വകുപ്പ് മന്ത്രിയും നോക്കി നില്‍ക്കുകയാണ്.
നിലവിലെ ഗുരുതര സാഹചര്യത്തില്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യ മന്ത്രിക്കില്ല. എത്രയും വേഗം അവര്‍ രാജിവെച്ച് പുറത്തുപോകുന്നതാണ് പൊതുസമൂഹത്തിനും നല്ലതെന്നം അദ്ദേഹം പ്രതികരിച്ചു.
kerala
സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും.

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.
എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.
അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.
എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
kerala
കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍
കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.
കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.
kerala
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി