വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് ; ഷാഫി പറമ്പില്‍

വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്പില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ തുടര്‍ച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുക. വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുന്‍പോട്ട് വയ്ക്കുമെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരു വര്‍ഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വര്‍ഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ പോലും തന്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമര്‍ശിച്ചു.

webdesk13:
whatsapp
line