Connect with us

kerala

ഭ്രമണപഥം ഉയർത്തി ; ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്ത് കടന്ന് ആദിത്യ എൽ വൺ

തുടർച്ചയായി അഞ്ചാം തവണയാണ് മറ്റൊരു ഗോളത്തിലേക്കുള്ള പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുയർത്തുന്ന ഘട്ടം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

Published

on

അഞ്ചാം ഘട്ടം ഭ്രമണപഥം ഉയർത്തിയതോടെ ഭൂഗുരുത്വാകർഷണ വലയത്തിൽ നിന്ന് ആദ്യത്യ എൽ വൺ പുറത്തുകടന്നു.ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിൻ്റെ നിർണായക ഘട്ടമാണ് ഇതോടെ പിന്നിട്ടത്. പുലർച്ചെ രണ്ട് മണിക്ക് ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്‍റ് ഇൻസർഷൻ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. .15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്‍റ് വൺ ആണ് ആദിത്യ എൽ വണ്ണിന്‍റെ ലക്ഷ്യം. 110 ദിവസം കൊണ്ട് എൽ വൺ പോയിന്‍റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ജനുവരി ആദ്യ വാരം പേടകം ലഗ്രാഞ്ച് വൺ പോയിൻ്റിലെത്തും. തുടർച്ചയായി അഞ്ചാം തവണയാണ് മറ്റൊരു ഗോളത്തിലേക്കുള്ള പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുയർത്തുന്ന ഘട്ടം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും: മന്ത്രി ശിവന്‍കുട്ടി

‘ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല’

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചെന്നും ചര്‍ച്ച നടക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണമെന്നും മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നം മന്ത്രി അറിയിച്ചു. ക്ലാസുകളും പരിസരവും വൃത്തിയാക്കണമെന്നും പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല.

സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

kerala

പിണറായിക്കാലം, കലിക്കാലം; മുസ്‌ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്

Published

on

കോഴിക്കോട് : ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി സർക്കാറിനെതിരെ മെയ് 19ന് ജില്ലാ തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ജനവഞ്ചനയുടെ ഒമ്പത് വർഷങ്ങളാണ് പിണറായി സർക്കാർ പിന്നിടുന്നത്. കേരളത്തിൻ്റെ സാമൂഹ്യ – സാമ്പത്തിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ എല്ലാ രംഗത്തും വലിയ പരാജയമായ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണകൂടമായി മാറി ജനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. പാവങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമ പെൻഷനുകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.

എന്നാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം സർക്കാറിൻ്റെ വാർഷികാഘോഷം ആഢംബരപൂർവ്വം നടത്തുന്ന തിരക്കിലാണ് ഇടത്പക്ഷ സർക്കാർ. വേതന വർധനവിനായി ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളും സപ്ലൈകോ സ്റ്റാളുകളും അവശ്യസാധനങ്ങളില്ലാതെ കാലിയായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആശുപത്രികളിൽ ആവശ്യമായ മരുന്നും ജീവനക്കാരുമില്ലാതെ ആരോഗ്യവകുപ്പ് പാവങ്ങൾക്ക് നിരന്തരമായി ദുരിതം സമ്മാനിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണം പോലും ഫണ്ടില്ലാത്തതിൻ്റെ പേരിൽ താറുമാറായിരിക്കുന്നു. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് കോടികൾ മുടക്കാൻ സർക്കാറിന് ഫണ്ടുണ്ട്. സാധാരണക്കാർക്ക് ദുരിതം മാത്രം നൽകുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്താൻ നടത്തുന്ന സമരക്കോലം പരിപാടി വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading

kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

Published

on

തിരുവനന്തുപുരം: സംസ്ഥാനത്ത് അടുത്ത അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറുയുന്നു.

തിങ്കളാഴ്ച പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും; തിരുവനന്തപുരം തീരത്ത് (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) നാളെ വൈകിട്ട് 5.30 വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി പതിനൊന്നരവരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ബുധനാഴ്ച വരെ വരെ തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

വെള്ളിയാഴ്ച വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Continue Reading

Trending