Connect with us

News

ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു

ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Published

on

ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രാഈലിലെ അന്താരാഷ്ട്ര വിമാനത്താവളം ബെൻ ഗുരിയോൻ അടച്ചിട്ടു. ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് സമീപത്ത് നിന്ന് സംശയാസ്പദമായ ഒരു വസ്തുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വ്യോമാതിർത്തിയും അരമണിക്കൂറോളം അടച്ചിട്ടു.

പരിശോധനകൾക്കൊടുവിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. എന്തുകൊണ്ടാണ് വിമാനത്താവളം അടച്ചിട്ടതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലായതായി എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഹിസ്ബുല്ല റോക്കറ്റാക്രമണം വ്യാപകമാക്കിയതിന് പിന്നാലെ ഇസ്രാഈൽ കൂടുതൽ ജാഗ്രതയിലാണ്.

എന്നാൽ ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ബെയ്ത്​ ലാഹിയയിൽ ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കമാൽ അദ്​വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക്​ നേരെയും ആക്രമണം നടന്നു. ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ്​ ഇസ്രാഈൽ നീക്കമെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ലബനാൻ തലസ്ഥാന നഗരിയായ ബെയ്​റൂത്തിനു നേരെ രാത്രി വ്യാപക ബോംബാക്രമണം നടന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്​റൂത്തിലെ കുടുതൽ കെട്ടിടങ്ങളിൽനിന്ന്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ ഇസ്രാഈൽ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാൻ പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാണ്. ഇതിനിടെ, ഇസ്രാഈൽ കേ​ന്ദ്രങ്ങൾക്കു നേരെ നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്​ബുല്ല അറിയിച്ചു.

അതിനിടെ, ഇ​റാ​നെ ആ​ക്ര​മി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ പ​ദ്ധ​തി ചോ​ർ​ന്നതിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി റി​പ്പോ​ർ​ട്ടുണ്ട്. ഇസ്രാഈൽ ആക്രമണത്തിന്​ തിരിച്ചടി മാരകമായിരിക്കുമെന്ന്​ ഇറാൻ വീണ്ടും മുന്നറിയിപ്പ്​ നൽകി.

local

മണ്ണാറശാല ആയില്യം; 26ന് ആലപ്പുഴയില്‍ അവധി

നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല.

Published

on

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല.

Continue Reading

kerala

ആലപ്പുഴയിൽ നാളെ കെ.എസ്‍.യു വിദ്യാഭ്യാസ ബന്ദ്

അമ്പലപ്പുഴ ​ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു.

Published

on

ആലപ്പുഴ ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു. അമ്പലപ്പുഴയിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ​ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു.

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൽ ആ​​ഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ​ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസി‍ഡന്റ് ആദിത്യൻ സനു എന്നിവരെ എസ്എഫ്ഐ ആക്രമിച്ചെന്നാണ് കെഎസ്‍യു ആരോപണം.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌: മുഖ്യപ്രതി സതീഷ് കുമാറിന്‍റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ.ഡി.യുടെ വാദം.

Published

on

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണ വൈകുകയാണെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, ഗൗരവ് അഗർവാൾ എന്നിവർ സതീഷിന് വേണ്ടി ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അം​ഗീകരിച്ചു.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അന്ന് ജാമ്യഹർജി തള്ളിയത്. സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, ഈ ആരോപണങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ലെന്നാണ് സതീഷ് കുമാർ പറയുന്നത്.

Continue Reading

Trending