Connect with us

News

ഫലസ്തീനികളുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ട് ഇസ്രാഈലി കുടിയേറ്റക്കാര്‍

ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്.

Published

on

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രാഈലി കുടിയേറ്റക്കാര്‍. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കുടിയേറ്റക്കാര്‍ തീയിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹുവാറ, ബെയ്റ്റ് ഫുരിക് എന്നീ പട്ടണങ്ങളിലെ രണ്ട് വീടുകളും 3 വാഹനങ്ങളും പലചരക്ക് കടകളുമാണ് കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കുടിയേറ്റക്കാരുടെ ഫുരികിലെ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലി സൈന്യം പട്ടണത്തിലേക്ക് ഇരച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യവും ഫലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈലി സൈനികരുടെ മേല്‍നോട്ടത്തിലാണ് ഹുവാറയില്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ വീടുകള്‍ അക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖമൂടി ധരിച്ചെത്തിയ നിരവധി കുടിയേറ്റക്കാര്‍ ഫുരികിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണം നടത്തിയെന്ന് മേയര്‍ നഹി ഹന്നനെ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ച്ചയായ മൂന്നാം തവണയാണ് ഇറ്റാമര്‍ കുടിയേറ്റക്കാര്‍ കാറുകള്‍ക്ക് തീയിടുന്നതെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഫലസ്തീനികള്‍ക്ക് നേരെയുള്ള കുടിയേറ്റക്കാരുടെ അതിക്രമം വര്‍ധിച്ചതായും മേയര്‍ ചൂണ്ടക്കാട്ടി. 2023 ഫെബ്രുവരിയില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും 400ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹുവാറയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലി കുടിയേറ്റക്കാരായിരുന്നു.

യുദ്ധം ആരംഭിച്ച 2023 ഒക്ടോബര്‍ ഏഴ് മുതല്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നുണ്ട്. ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം അതിവേഗത്തില്‍ ഇസ്രാഈല്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിക്കുകയിരുന്നു.

ഇത് ഇസ്രാഈലി കുടിയേറ്റക്കാര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പ്രചോദനം നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഫലസ്തീനികള്‍ക്ക് നേരെ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രാഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആണ് വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗം നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.

kerala

സ്കൂളുകൾക്ക് അവധി

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Continue Reading

kerala

വല്യച്ഛന്റെയും അച്ഛന്റെയും ശിക്ഷണത്തിൽ ചുവട് വെച്ച് നീരജ് കൃഷ്ണ

ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ.

Published

on

സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ. അച്ഛൻ ഹരികൃഷ്ണൻ ആണ് നീരജിന്റെ മിഴാവ് വാദ്യാൻ. വല്യച്ഛനായ ഇടനാട് രാജൻ നമ്പ്യാർ നീരജിന്റെ ഗുരുവും കൂടെയാണ്. വല്യച്ഛനോടോപ്പം ക്ഷേത്രങ്ങളിൽ ചാക്യാർകൂത്ത് സമർപ്പണങ്ങൾ കാണാൻ പോയിപ്പോയി ആണ് ചാക്യാർ കൂത്തിൽ പരിശീലനം നേടിയത്.
നാല് മാസത്തോളം മുടങ്ങാതെ ഉള്ള പരിശീലനമാണ് നീരജിനെ എ ഗ്രേഡിന് തുണച്ചത്. കഴിഞ്ഞ എറണാകുളം ജില്ലാതല കലോത്സവത്തിൽ ചെണ്ടമേളത്തിലും, പഞ്ചവാദ്യത്തിലും രണ്ടാം സ്ഥാനം നേടിയിരുന്നു നീരജ് കൃഷ്ണ.

Continue Reading

kerala

നാലാം വയസ്സിൽ മൊട്ടിട്ട പൈലറ്റ് മോഹം പൂവണിയിച്ച് മുഹമ്മദ് അഫ്നാൻ

മാനവിക വിഷയങ്ങൾ പഠിച്ചാലും മാനത്ത് പറക്കാം

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഏഴ് മണിക്കൂർ വിമാനം പറത്തിയ 19 കാരി ജുമാനയുടെ വൈറലായ പൈലറ്റ് പരിശീലന വാർത്തക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് ഇതാ 200 മണിക്കൂറിലധികം വിമാനം പറത്തൽ പൂർത്തിയാക്കി ഇൻ്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി മുഹമ്മദ് അഫ്നാൻ.

പൈലറ്റ് പരിശീലനത്തിന് ചേരാൻ പ്ലസ് ടു വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാൻ ഹ്യൂമാനിറ്റീസ് പഠനം കഴിഞ്ഞ് സ്വന്തമായി സയൻസ് പഠിച്ചെടുത്താണ് ഈ മിടുക്കൻ ഉയർന്ന ഈ നേട്ടം കൊയ്തത്. നാലാം വയസ് മുതൽ അഫ്നാൻ്റെ മനസിൽ മൊട്ടിട്ട മോഹമായിരുന്നു പൈലറ്റാവുക എന്നത്. കഠിനമായ പരിശ്രമത്തിലുടെ ഇരുപത്തൊന്നാം വയസിൽ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് അഫ്നാൻ .

സാധാരണ കുടുംബത്തിൽ പിറന്ന് പൊതുവിദ്യാലയത്തിൽ പഠിച്ച് ഉന്നതമായ നേട്ടം കൈവരിച്ചതിന് പിന്നിൽ കഠിനാധ്വാനവും മാതാപിതാക്കളുടെ ശക്തമായ പിന്തുണയുമാണ് തുണയായ തെന്ന് അഫ്നാൻ പറയുന്നു.

മലപ്പുറം ഹാജിയാർ പള്ളിയിലെ മൊത്ത വിതരണ കമ്പനിയിലെ സെയിൽമാനായ വടക്കേവീട്ടിൽ അൻവറിൻ്റെയും വീട്ടമ്മയായ സാജിതയുടെയും രണ്ട് മക്കളിൽ മൂത്ത മകനായ അഫ്നാൻ നാലാം ക്ലാസ് വരെ മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കൽ എൽ.പി.സ്കൂളിലും ഏഴാം ക്ലാസ് വരെ പാണക്കാട് എം.യു. എ.യു.പി.എ സിലും മേൽമുറി എം.എം.ഇ.ടി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ ഫുൾ എപ്ലസ് നേടി.

ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് ഫുട്ബോൾ കളിക്കാരനായിരുന്ന അഫ്നാൻ സ്കൂളിലെ ക്രിക്കറ്റ് ടീമിൻ്റെ ക്വാപ്റ്റനും എൻ.സി.സിയിൽ രാജ്യ പുരസ്ക്കാർ ജേതാവും, ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ് ക്ലാപ്റ്റനുമായിരുന്നു. മലപ്പുറം ബോയ്സ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹംന ഏക സഹോദരിയാണ്.

കൃത്യമായ ഗൈഡൻസിൻ്റെ കുറവ് കൊണ്ടാകാം പൈലറ്റ് പരിശീലന കോഴ്സിന് സയൻസ് പഠിക്കണമെന്ന് പ്ലസ് ടു പഠനത്തിൻ്റെ പാതി സമയത്താണ് അറിയുന്നത്. തുടർന്നാണ് 2021ൽ കോഴിക്കോട് കാപ്റ്റൻസ് വിൻഡോ അക്കാഡമിയിൽ ബേസിക് പൈലറ്റ് കോഴ്സിന് ചേർന്നത്. ഇതിൻ്റെ കൂടെ തന്നെ നാഷണൽ ഓപ്പൺ സ്കൂൾ വഴി സയൻസ് കൂടി എഴുതിയെടുക്കുകയായിരുന്നു. പ്രാരംഭ പൈലറ്റ് കോഴ്സ് പൂർത്തീകരിച്ച ശേഷം 2023 ജൂലായ് മുതൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഇൻവേർഷൻ ഫ്ലൈറ്റ് അക്കാഡമിയിൽ പറക്കൽ പരിശീലനത്തിന് ചേർന്നു.2024 ജൂലായിൽ 200 മണിക്കൂർ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തി പഞ്ചാബിലെ പാട്യാല ഇന്ത്യൻ ഏവിയേഷൻ ഫ്ലയിംഗ് ക്ലബിൽ ചേർന്ന് ഇന്ത്യയിലെ ലൈസൻസും നേടി.

ഇപ്പോൾ എയർ ഇന്ത്യയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്നാൻ പുതുവർഷത്തിൽ തൻ്റെ അധ്യാപകരെ കാണാൻ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അഫ്നാന് സ്കൂൾ കരിയർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളുമായി തൻ്റെ വിജയഗാഥയെ കുറിച്ച് അഫ്നാൻ ഏറെ നേരം സംവദിച്ചു.

Continue Reading

Trending