gulf
ഇസ്രായേല്‍ മന്ത്രി അല്‍ അഖ്സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ചു കയറി; അപലപിച്ച് യുഎഇ
നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.

ഇസ്രായേല്‍ മന്ത്രി അല്‍ അഖ്സ മസ്ജിദ് അങ്കണത്തില്‍ അതിക്രമിച്ച് കയറിയതിനെ അപലപിച്ച് യുഎഇ. ചൊവ്വാഴ്ച ഇസ്രായേല്‍ സേനയുടെ സംരക്ഷണയിലാണ് മന്ത്രി മസ്ജിദ് അങ്കണത്തില്‍ കയറിയത്.
അല്‍ അഖ്സ പള്ളിക്ക് പൂര്‍ണ സംരക്ഷണം നല്‍കേണ്ടതിന്റെയും പ്രകോപനപരമായ നിയമ ലംഘനങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിലപാട് വ്യക്തമാക്കി. സമാധാന പ്രക്രിയയുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള പ്രശ്ന പരിഹാരത്തിന് ഭീഷണിയായ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്