Connect with us

News

ഹമാസിനെ തകര്‍ക്കാനാവില്ലെന്ന് ഇസ്രാഈല്‍ സൈനിക വക്താവ്; എതിര്‍ത്ത് നെതന്യാഹു

. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

Published

on

ഹമാസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്ന് ഇസ്രാഈല്‍ പ്രതിരോധസേന വക്താവ് ഡാനിയൽ ഹാഗരി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്നത് ഇപ്പോൾ നേടാനാവാത്ത ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വക്താവിന്റെ പരാമർശത്തോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഉന്നത സൈനികവൃത്തങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.

ഹമാസിനെ തകർക്കുക, ഇല്ലാതാക്കുക തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ചാനൽ 13 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഹാഗരി പറഞ്ഞു. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

ഹമാസിനെ പൂർണമായും ഇല്ലാതാക്കാമെന്ന് ആരെങ്കിലും ചിന്തിക്കുകയാണെങ്കിൽ അത് തെറ്റാണ്. ഹമാസിന് പകരം മറ്റൊന്നിനെ ക​ണ്ടെത്തിയില്ലെങ്കിൽ അത് അവിടെ തന്നെ നിൽക്കുമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു. സൈനികന്റെ പ്രസ്താവനക്ക് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവന്നു.

ഗസ്സയിൽ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഹമാസിനെ ഇല്ലാതാക്കുകയാണ്. ഇത് ചെയ്യാൻ ഇസ്രാഈല്‍ പ്രതിരോധസേന പ്രതിജ്ഞബദ്ധരാണെന്നായിരുന്നു നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും വന്ന പ്രസ്താവന. അതേസമയം, സൈനിക വക്താവ് ജോലി ചെയ്യുന്ന സൈനിക യൂണിറ്റും ഇക്കാര്യത്തിൽ പ്രതികരണം നടത്തി. ഹമാസിനെ ഇല്ലാതാക്കുകയെന്നത് യുദ്ധത്തിന്റെ ലക്ഷ്യമാണ്. സർക്കാറിന്റെ ഈ ലക്ഷ്യത്തിനൊപ്പം സൈന്യം നിൽക്കുമെന്ന് സൈനിക യൂണിറ്റ് അറിയിച്ചു.

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

kerala

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയില്‍ കെട്ടി ലോക്കറ്റ് ആക്കി നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വേടനുമായി മുന്‍പ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കി. കേസില്‍ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എന്നാല്‍, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. ഇതിനായി എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

Continue Reading

Trending