Connect with us

News

ഇസ്രാഈലികള്‍ കൊല്ലപ്പെട്ട സംഭവം; ഫലസ്തീനിയുടെ വീട് തകര്‍ത്ത് ഇസ്രാഈല്‍

ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്.

Published

on

ടെല്‍ അവീവ്: മധ്യ ഇസ്രാഈലില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനെ കൊന്നുവെന്ന് ആരോപിച്ച് ഫലസ്തീന്‍ യുവാവിന്റെ വീട് ഇസ്രാഈല്‍ സൈന്യം തകര്‍ത്തു. ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. കഴിഞ്ഞ ഡിസംബറില്‍ വൈല്‍ഡ് ക്യാറ്റ് സെറ്റില്‍മെന്റ് ഔട്ട്‌പോസ്റ്റില്‍ ആക്രമണം നടത്തി കുടിയേറ്റക്കാരനായ ഇസ്രാഈലിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഒമര്‍ ജറാദത്ത് എന്ന യുവാവിന്റെ വീടാണ് തകര്‍ത്തത്.

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സൈനികര്‍ വീട് തകര്‍ത്തതെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സൈനികര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും തിരിച്ചടിയും ഫലസ്തീനികള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന്‍ യുവാക്കള്‍ കല്ലേറു ശക്തമാക്കിയപ്പോള്‍ ഇസ്രാഈല്‍ സൈന്യം ഗ്രനേഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തിരിച്ച് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു.

ബഹുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ജറാദിന്റെ അപ്പാര്‍ട്ട്‌മെന്റ്. കുടുംബം വീട് ഒഴിയാമെന്ന് പറഞ്ഞെങ്കിലും സൈന്യം കെട്ടിടം മൊത്തം തകര്‍ക്കുകയായിരുന്നു. ജറാദ് നല്‍കിയ അപ്പീലുകള്‍ ഇസ്രാഈല്‍ കോടതി നിരസിച്ചതോടെയാണ് സൈന്യം വീട് തകര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു; മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെയും അക്രമം

കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

Published

on

മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരിൽ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.

വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന്‌ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്‌ കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്തെയ് എംഎൽഎമാർ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരിൽ കലാപം വീണ്ടും പടരവേ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകി.

Continue Reading

kerala

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ്

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

Continue Reading

Football

യുവേഫ നാഷന്‍സ് ലീഗ്; വമ്പന്മാര്‍ ക്വാര്‍ട്ടറില്‍

ഫ്‌ലോറിയാൻ വിർട്‌സും ടിം ക്ലെയിന്റിയൻസ്റ്റും നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ജർമനി ബോസ്‌നിയയെ ഗോൾമഴയിൽ മുക്കിയത്.

Published

on

യുവേഫ നാഷൻസ് ലീഗിൽ വമ്പന്മാർക്ക് ജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ജർമനി ബോസ്‌നിയ ഹെർസഗോവിനയെ തകർത്തപ്പോൾ ഹംഗറിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നെതർലാന്‍റ്സ് തോല്‍പിച്ചത്‌. ജയത്തോടെ ഇരുടീമുകളും ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.

ഫ്‌ലോറിയാൻ വിർട്‌സും ടിം ക്ലെയിന്റിയൻസ്റ്റും നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ജർമനി ബോസ്‌നിയയെ ഗോൾമഴയിൽ മുക്കിയത്. രണ്ടാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ജർമനിക്കായി ഗോൾവേട്ടയാരംഭിച്ചത്. കായ് ഹാവേർട്ടസ്, ലിറോയ് സാനേ എന്നിവരാണ് മറ്റ് സ്‌കോറർമാർ.

ഗ്രൂപ്പ് 3 ൽ നടന്ന മറ്റൊരു നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു നെതർലാന്റ്‌സിന്റെ വിജയം. വോട്ട് വെഗോർസ്റ്റ്, കോഡി ഗാക്‌പോ, ഡെൻസൽ ഡുംഫ്രിസ്,കൂപ്‌മെയ്‌നേഴ്‌സ് എന്നിവരാണ് ഓറഞ്ച് പടയുടെ ഗോൾസ്‌കോറർമാർ.

Continue Reading

Trending