Connect with us

Culture

വെടിവെച്ചുവെന്ന് ആരോപണം: ഇസ്രായേലി സൈന്യം ഫലസ്തീനിയെ കൊന്നു

Published

on

ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്‍ ജെനിനില്‍ നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്‍-ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ് ജരാറിനെ(22) ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. 2002-ല്‍ ഇസ്രായേല്‍ സൈന്യം അഹമ്മദിന്റെ പിതാവായ ഹമാസ് ലീഡറെ കൊലപ്പെടുത്തിയിരുന്നു. റാസിയല്‍ ശെവാഹ് (35)എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് അഹമ്മദ് ജരാറാണ് വെടിവെച്ചതെന്നാരോപിച്ച് ഇയാളെ കൊല്ലുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കേട്ടപ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്നു’ ഹൈക്കോടതി ജഡ്ജിമാര്‍ ലോക് പാല്‍ നിയമത്തിനു വിധേയമോ? കേന്ദ്രത്തിന് നോട്ടീസ്

ലോക്പാലിന്റെ വ്യാഖ്യാനം തെറ്റാണെന്നും ഹൈക്കോടതി ജഡ്ജിമാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

Published

on

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ ലോക്പാലിന് അധികാരമുണ്ടെന്ന് വിധിച്ച ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ലോക്പാല്‍ ഉത്തരവ് ‘വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന്’ വിശേഷിപ്പിച്ച സുപ്രീം കോടതി കേന്ദ്രത്തിനും ലോക്പാലിന്റെ രജിസ്ട്രാര്‍ക്കും നോട്ടീസ് അയച്ചു. ലോക്പാലിന്റെ വ്യാഖ്യാനം തെറ്റാണെന്നും ഹൈക്കോടതി ജഡ്ജിമാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ജനുവരി 27 നാണ് സുപ്രീംകോടതി പരാമര്‍ശിച്ച ഉത്തരവ് ഉണ്ടായത്. ഒരു ഹൈക്കോടതിയിലെ സിറ്റിംഗ് അഡീഷണല്‍ ജഡ്ജിക്കെതിരെ സമര്‍പ്പിച്ച രണ്ട് പരാതികള്‍ പരിഗണിക്കുന്നതിനിടെ ലോക്പാലിന്റെ അഴിമതി വിരുദ്ധ ഓംബുഡ്സ്മാനാണ് ഈ ഉത്തരവ് നല്‍കിയത്.

ഒരു സ്വകാര്യ കമ്പനിയ്ക്കെതിരേ ഫയല്‍ ചെയ്ത കേസില്‍ അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് നല്‍കിയ പരാതികളിലാണ് ലോക്പാല്‍ ഉത്തരവ് ഉണ്ടായത്. ഇതേ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ വിഷയം ഏറ്റെടുത്തു. ഹൈക്കോടതി ജഡ്ജിയുടെ പേര് വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി ജഡ്ജി പദവിയിലെത്തും മുമ്പ് അഭിഭാഷക ജോലിയിലിരിക്കെ കമ്പനി അദ്ദേഹത്തിന്റെ ഒരു ക്ലയന്റായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാല്‍ ബെഞ്ച്, ഒരു ഹൈക്കോടതി ജഡ്ജി ‘പൊതുപ്രവര്‍ത്തകന്‍’ എന്ന നിര്‍വചനത്തില്‍ വരുമെന്നും ലോക്പാല്‍, ലോകായുക്ത നിയമം ജഡ്ജിമാരെ ഒഴിവാക്കുന്നില്ലെന്നും വിധിച്ചു. കൂടാതെ ലോക്പാല്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയും പരാതികളില്‍ തുടര്‍നടപടികള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Continue Reading

News

ഫലസ്തീന്‍ ബാലന് 18 വര്‍ഷം തടവ് ശിക്ഷിച്ച് ഇസ്രാഈല്‍ കോടതി; 72.31 ലക്ഷം രൂപ പിഴയും -വിഡിയോ

ഇസ്രാഈൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണ​ത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

15 വയസ്സ് മാത്രം പ്രായമായ ഫലസ്തീൻ കുട്ടിയെ 18 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്രാഈല്‍ കോടതി. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 15കാരനായ മുഹമ്മദ് ബാസിൽ സൽബാനിയെ ജറൂസലം ജില്ല കോടതി ശിക്ഷിച്ചത്. കൂടാതെ 300,000 ഷെക്കൽ (72.31 ലക്ഷം ഇന്ത്യൻ രൂപ) പിഴയും കുട്ടിക്ക് മേൽ ചുമത്തിയിട്ടുണ്ട്.

13ാം വയസ്സിലാണ് മുഹമ്മദ് ബാസിൽ സൽബാനിയെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വർഷം തടവിലിട്ടാണ് കോടതി വിചാരണ പ്രഹസനം പൂർത്തിയാക്കിയത്. അന്യായമായും അനധികൃതമായും ഇസ്രാഈല്‍ തടവിലിട്ട ഫലസ്തീനികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഫലസ്തീനിയൻ പ്രിസണർ സൊ​സൈറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ബാസിൽ സൽബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രാഈൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണ​ത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ, കുട്ടിയുടെ കുടുംബത്തിന്റെ വീടും ഇസ്രാഈൽ തകർത്തതായി ഫലസ്തീനിയൻ പ്രിസണർ സൊ​സൈറ്റി പ്രസ്താവനയിൽ പറഞ്ഞു. 2023ൽ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റിൽ ഇസ്രാഈലി സൈനികൻ കൊല്ലപ്പെട്ട കേസിലാണ് സൽബാനിയെ പ്രതിചേർത്തത്.

1,115 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 14,500 ഫലസ്തീനികൾ നിലവിൽ ഇസ്രാഈൽ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് സൊസൈറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7 ന് ഗസ്സ വംശഹത്യ ആരംഭിച്ചശേഷം ഇസ്രാഈൽ സൈന്യത്തിന്റെയും അനധികൃത ജൂത കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ കുറഞ്ഞത് 915 ഫലസ്തീനികൾ വെസ്റ്റ് ബാങ്കിൽ മാത്രം കൊല്ലപ്പെട്ടു. 7,000 ത്തോളം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്രാഈൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

Continue Reading

kerala

വേണ്ടപ്പെട്ടവര്‍ക്ക്‌ വാരിക്കോരി നല്‍കും; പാവങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

Published

on

കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്‍റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

കെ വി തോമസിന്‍റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്‍റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.

‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്‍ മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്‍ സർക്കാർ ഖജനാവില്‍ കാശ് ഉണ്ടെന്ന് വ്യക്തം.

Continue Reading

Trending