Connect with us

world

റഫയില്‍ 15 സന്നദ്ധപ്രവര്‍ത്തകരെ ഇസ്രാഈല്‍ സൈന്യം കൊന്ന് കുഴിച്ചുമൂടി; കുഴിയില്‍ കണ്ടെത്തിയത് ആംബുലന്‍സ് ഉള്‍പ്പെടെ

ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്. 

Published

on

റഫയില്‍ 15 സന്നദ്ധ പ്രവര്‍ത്തകരെ കൊന്ന് കുഴിച്ചുമൂടി ഇസ്രാഈല്‍ സൈന്യം. റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയാണ് സൈന്യം കുഴികുത്തി മൂടിയത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തകരില്‍ ഓരോരുത്തരെയും സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് ഓഫീസ് മേധാവി ജോനാഥന്‍ വിറ്റാല്‍ പറഞ്ഞു. എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരുടെയും ആറ് സിവില്‍ ഡിഫന്‍സ്, ഒരു യു.എന്‍ ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങളാണ് റഫയില്‍ നിന്ന് കണ്ടെത്തിയത്.

മാര്‍ച്ച് 23ന് പുലര്‍ച്ചയോടെ തെക്കന്‍ ഗസയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം നടന്നിരുന്നു. ഈ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇസ്രാഈല്‍ വെടിവെപ്പ് ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ രണ്ടാമത്തെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘമാണ് ആദ്യസംഘത്തെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തിയത്.

എന്നാല്‍ ആദ്യസംഘത്തിലെ ഒരാളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റെഡ് ക്രസന്റ് ജീവനക്കാരെയാണ് കാണാതായതെന്നാണ് വിവരം.

സന്നദ്ധപ്രവര്‍ത്തകര്‍ക്കെതിരായ നടപടി നീതികേടാണെന്ന് യു.എന്‍ റിലീഫ് ഏജന്‍സി മേധാവി ഫിലിപ്പ് ലാസറിനി പറഞ്ഞു. ഇതോടെ ഗസയിലെ ഇസ്രഈല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം 408 ആയതായും ഫിലിപ്പ് അറിയിച്ചു.

സന്നദ്ധസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ അന്താരാഷ്ട്ര റെഡ് ക്രസന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഇസ്രാഈലിന്റെ നടപടിയില്‍ അമ്പരന്നതായി പറയുന്നു. ആംബുലന്‍സുകളും കാറുകള്‍ അടങ്ങുന്ന വാഹനവവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇസ്രാഈല്‍ സൈന്യം പറഞ്ഞിരുന്നു.

ഐ.എഫ്.ആര്‍.സി പറയുന്നത് പ്രകാരം, 2017ന് ശേഷം റെഡ് ക്രോസ് അല്ലെങ്കില്‍ റെഡ് ക്രസന്റ് തൊഴിലാളികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്. ഹൃദയം തകര്‍ന്നതുപോലെ തോന്നുന്നുവെന്ന് ഐ.എഫ്.ആര്‍.സി ജനറല്‍ ജഗന്‍ ചാപ്പഗെയ്ന്‍ പറഞ്ഞു.

നിലവിലെ കണക്കുകള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് മാര്‍ച്ച് 18 മുതല്‍ ഇസ്രഈല്‍ ആരംഭിച്ച ആക്രമണത്തില്‍ 1000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 300ലധികം കുട്ടികളും ഉള്‍പ്പെടുന്നു.

More

‘മതസൗഹാര്‍ദം തകര്‍ത്ത് ഹിന്ദുത്വ സംഘടനകള്‍’; യുകെ പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്‌

Published

on

ലണ്ടൻ: ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകൾ കൈകോർക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലാണ് രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതാദ്യമായാണ് ‘ഹിന്ദുത്വത്തെ’ ആശങ്കയായി ബ്രിട്ടനിലെ ഒരു സർക്കാർ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

മുസ്‌ലിം വിരോധമാണ് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുഭാവം പുലര്‍ത്തുന്ന ഇത്തരം ഹിന്ദുത്വ സംഘടനകള്‍ ഏതൊക്കെ പാർട്ടികൾക്ക് വോട്ട് ചെയ്യണമെന്നും ഏതൊക്കെ ഒഴിവാക്കണമെന്നും പറഞ്ഞ് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെ ഭയക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും അടക്കമുള്ള മതവിഭാഗങ്ങള്‍ക്കിടയിലെ നല്ല ബന്ധം ഹിന്ദുത്വ തീവ്രവാദം വഷളാക്കുമെന്നും നാഷണൽ പൊലീസ് ചീഫ്‌സ് കൗൺസിൽ (എൻ‌പി‌സി‌സി) തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. ബ്രിട്ടണിലെ തീവ്രവാദ ആശയത്തിനെതിരായ ആഭ്യന്തരവകുപ്പിന്റെ കാംപയിന്‍ പൂര്‍ത്തിയാക്കി രണ്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

2022ല്‍ ലെസ്റ്ററില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഹിന്ദുത്വവാദികള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു. ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലായിരുന്നു ലെസ്റ്ററില്‍ സംഘര്‍ഷമുണ്ടായിരുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് സാമുദായിക ലഹളയിലേക്ക് നയിച്ചിരുന്നത്. നിരവധി പേരുടെ അറസ്റ്റിലേക്കും സംഘര്‍ഷം നയിച്ചിരുന്നു. സാമൂഹിക വിരുദ്ധ, കുറ്റകൃത്യ നിയമത്തിലെ 34, 35 വകുപ്പുകൾ പ്രകാരം പ്രത്യേകാധികാര പ്രയോഗത്തിലൂടെയാണ് പൊലീസ് അന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നത്.

അതേസമയം 2011 ജൂലൈയിൽ നോർവേയിൽ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്‌സ് ബ്രെവിക് ഉള്‍പ്പെടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വശങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വവാദത്തെ ബ്രെവിക് പ്രശംസിച്ചിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പ് സമയത്തെ പ്രചാരണരീതികളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബ്രിട്ടനിലെ പത്ത് ലക്ഷം ഹിന്ദുക്കളില്‍പ്പെട്ട വോട്ടര്‍മാരെ ലക്ഷ്യംവച്ച് വാട്ട്‌സ്ആപ്പ് പ്രചാരണം നടന്നിരുന്നു. അക്കാലത്ത്, ജെറമി കോർബിന്റെ കീഴിലുള്ള ലേബർ പാർട്ടിയെ ഹിന്ദു വിരുദ്ധരായി സംഘടന കണക്കാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നായിരുന്നു ആഹ്വാനം. ഹിന്ദുത്വവാദികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ‘ജയ് ശ്രീ റാം’ വിളികള്‍ സമുദായങ്ങൾക്കിടയില്‍ സംഘർഷങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന ചില ബോളിവുഡ് സിനിമകളും സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

Continue Reading

GULF

ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ

Published

on

ഈജിപ്ത്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയിലെ കളി സ്ഥലത്തെത്തി ഈജിപ്റ്റ്, ഫ്രഞ്ച് പ്രസിഡന്റുമാരാണ് കുട്ടികളുമായിആശയവിനിമയം നടത്തിയത്.

അൽ ആരിഷ് (ഈജിപ്റ്റ്): കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തുക പതിവുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഏറെ സവിശേഷമായ സന്ദര്ശനത്തിനാണ് ഈജിപ്റ്റ്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈജിപ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് മാക്രോണും ഈജിപ്റ്റ് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അൽ അരിഷ് ഹോസ്പിറ്റലിലെ വെൽനസ് ഒയാസിസ് സന്ദർശിച്ചത്. ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളി സ്ഥലത്തെത്തിയ രാഷ്ട്ര നേതാക്കൾ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങൾ ആരാഞ്ഞു. ചികിത്സയിൽ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു. കുട്ടികളും കളി ചിരികളുമായി ഇരുവർക്കുമൊപ്പം ചേർന്നു.

ഈജിപ്റ്റ് അതിർത്തി വഴി ഗാസയിൽ നിന്നെത്തിയ പരിക്കേറ്റവർക്ക് തുടക്കം മുതൽ ആശ്രയം അൽ ആരിഷ് ആശുപത്രിയാണ്. പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് പ്രത്യേക വിനോദ മേഖല ആശുപത്രിയിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചത്. വിവിധ വിനോദോപാധികൾ ലഭ്യമാക്കിയിരിക്കുന്ന വെൽനസ് ഒയാസിസ് ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്. ഒപ്പം എല്ലാ പ്രമുഖ സന്ദർശങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഇടമായും ഇവിടം മാറി. രാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര മാധ്യമ വാർത്തകളിലും ഇടം നേടുകയാണ്.

Continue Reading

News

പകരച്ചുങ്ക നടപടിയില്‍ അമേരിക്കയെ കാത്തിരിക്കുന്നത് പണപ്പെരുപ്പവും മാന്ദ്യവുമെന്ന് മുന്നറിയിപ്പ് നല്‍കി ജാമി ഡിമോണ്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോര്‍ഗന്‍ ചേസ്.

Published

on

ട്രംപ് നടപ്പാക്കിയ പകരച്ചുങ്കത്തിന്റെ വരുവരായികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡിമോണ്‍. പുതിയ നടപടികള്‍ പണപ്പെരുപ്പത്തിനും യുഎസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ഡിമോണ്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പോലുള്ള രാജ്യങ്ങളോട് യുഎസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതിനുപകരം അവരുമായി കൂടുതല്‍ അടുത്ത വ്യാപാര ബന്ധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോര്‍ഗന്‍ ചേസ്. തിങ്കളാഴ്ച പുറത്തിറക്കിയ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക കത്തില്‍ പ്രത്യേകിച്ച് ഇന്ത്യ, ബ്രസീല്‍ പോലുള്ള വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുമായി കൂടുതല്‍ സഹകരണപരമായ ആഗോള വ്യാപാര തന്ത്രത്തിന് ആഹ്വാനം ചെയ്തു

‘സമീപകാല താരിഫുകള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്, ഇത് മാന്ദ്യത്തിന്റെ കൂടുതല്‍ സാധ്യതയെക്കുറിച്ച് പലരും ചിന്തിക്കാന്‍ കാരണമാകുന്നു. താരിഫുകള്‍ ലോകമെമ്പാടുമുള്ള യുഎസ് സാമ്പത്തിക സഖ്യങ്ങളെ തകര്‍ക്കും. നിര്‍ബന്ധിത നയങ്ങള്‍ക്ക് പകരം, ചേരിചേരാ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങളാണ് വേണ്ടത്. ഇന്ത്യ, ബ്രസീല്‍ പോലുള്ള നിരവധി ചേരിചേരാ രാഷ്ട്രങ്ങളോട് നമ്മളോടൊപ്പം ചേരാന്‍ ആവശ്യപ്പെടേണ്ടതില്ല, പക്ഷേ വ്യാപാരത്തിനും നിക്ഷേപത്തിനും സൗഹൃദപരമായ കൈ നീട്ടിക്കൊണ്ട് നമുക്ക് അവരെ നമ്മിലേക്ക് അടുപ്പിക്കാന്‍ കഴിയും’ -ഡിമോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കെതിരെയുള്ള അമേരിക്ക പ്രക്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. വിഷയത്തില്‍ 70 രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകള്‍ക്കെതിരെ ചൈന പ്രതികാര നടപടികള്‍ എടുത്തതിനെ തുടര്‍ന്ന് 104 ശതമാനം അധിക തീരുവയാണ്ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാന്‍ സജ്ജമാണെന്നാണ് ചൈനയുടെപ്രത പ്രതികരണം. അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്‍ക്കൂട്ടാണെന്ന് ട്രംപ് പ്രതികരിച്ചു. ചുങ്കം ലോകരാജ്യങ്ങള്‍ തമ്മിലുള്ള സമ്പൂര്‍ണ വ്യാപാരയുദ്ധമായി മാറുമെന്നാണ് വിലയിരത്തല്‍.

ഡിസ്‌കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കന്‍ വിപണിക്ക് വന്‍തിരിച്ചടിയായിരുന്നു. ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

Continue Reading

Trending