Connect with us

international

ഗസ്സയില്‍ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട്

Published

on

സെന്‍ട്രല്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍-ഖുദ്സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍-ഔദ ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം.

മുഹമ്മദ് അല്‍ ലദ, ഫൈസല്‍ അബു അല്‍ കുംസാന്‍, ഫാദി ഹസ്സൗന, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, അയ്മന്‍ അല്‍ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട ഭാര്യക്കൊപ്പമായിരുന്നു അയ്മന്‍ അല്‍ ജാദി ആശുപത്രിയില്‍ എത്തിയത്.

ഇവരുടെ ‘പ്രസ്’ എന്ന് എഴുതിയിരിക്കുന്ന വെള്ളനിറത്തിലുള്ള വാന്‍ കത്തി നശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടിട്ടുണ്ട്. വാനില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഉണ്ടായ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 141 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (CPJ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.

international

സൗദി അറേബ്യയില്‍ ഷോപ്പിംഗ് തരംഗം സൃഷ്ടിച്ച് ലുലു ‘സൂപ്പര്‍ ഫെസ്റ്റ് 2024 ‘

നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും

Published

on

അശ്റഫ് ആളത്ത്

ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന ‘സൂപ്പര്‍ ഫെസ്റ്റ് 2024’ ഉപഭോക്താക്കളുടെ മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും. ആഘോഷത്തോടനുബന്ധിച്ചു ലുലുവിന്റെ ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാകും ഈ ആഘോഷവേളയില്‍ ലഭ്യമാവുകയെന്ന് മാനേജ് മെന്റ് പ്രതിനിധികള്‍ അവകാശപ്പെട്ടു.

ഫെസ്റ്റിനോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകള്‍ ലുലു ഒരുക്കിയിരിക്കുന്നു. ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കള്‍ക്ക് 25 മില്യണ്‍ റിയാല്‍ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യണ്‍ ഹാപ്പിനസ് പോയിന്റുകളും 1 മില്യണ്‍ റിയാലിന്റെ സൗജന്യ ട്രോളികളും ഒപ്പം 1,500 സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നല്‍കുന്നു.

15-ാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘സൂപ്പര്‍ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും സഊദി കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ റീജിയണല്‍ ഡയറക്ടറായ മോയിസ് നൂറുദ്ധീന്‍ പറഞ്ഞു. ഒപ്പം ഈ വിജയം ഉപഭോക്താക്കളില്‍ നിന്നുള്ള വിലയേറിയ പിന്തുണയുടെ നേരിട്ടുള്ള ഫലമാണെന്നും, ഓരോരുത്തര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു.
ആഘോഷത്തില്‍ ചേരാനും ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്‍ഷമായി, ലുലു, സൗദി അറേബ്യയിലെ റീട്ടെയില്‍ വ്യവസായത്തിന്റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചിട്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നതിന് പേരുകേട്ട ലുലുവിനു ഇന്ന് സൗദിയിലുടനീളം ശക്തമായ സ്റ്റോറുകളുടെ ശൃംഖലയുണ്ട്. നവീകരണത്തിലും മികവിലും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് തന്നെ ലുലു എന്നത് റീട്ടെയില്‍ മേഖലയിലെ വിശ്വസനീയമായ പേരായി മാറിയതായും ലുലു മാനേജ് മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

 

Continue Reading

gulf

ഇന്ന് ഈദുല്‍ ഇത്തിഹാദ്; ആഘോഷങ്ങളില്‍ മുഴുകി യുഎഇ

കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: യുഎഇ ഇന്ന് 53-ാം ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്റെ പെരുന്നാള്‍) സാഘോഷം കൊണ്ടാടുന്നു. 1971 ഡിസംബര്‍ രണ്ടിന് രൂപംകൊണ്ട കൊച്ചുരാജ്യം വിസ്മയകരമായ പുരോഗതിയിലൂടെ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായി മാറി. പ്രധാന ദിനം ഇന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

1966 ആഗസ്റ്റ് 6ന് അബുദാബി ഭരണാധികാരിയായി അധികാരമേറ്റ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ശ്രമങ്ങള്‍ക്ക് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് മഖ്തൂം ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ പിന്തുണകൂടി ഉണ്ടായതിന്റെ ശ്രമഫലമായാണ് യുഎഇ രൂപംകൊണ്ടത്.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ ലോകതലത്തിലെത്തന്നെ ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നായി മുന്നേറിക്കെണ്ടിരിക്കുന്നു. തങ്ങളുടെ ജന്മനാടിന്റെ ഓരോ പിറന്നാളും അത്യധികം ആഹ്ലാദത്തോടെയാണ് ഓരോ പൗരനും കൊണ്ടാടുന്നത്. പ്രായഭേദ വ്യത്യസമില്ലാതെ സര്‍വ്വരും ആഘോഷങ്ങളില്‍ വ്യാപൃതരാണ്. നഗരങ്ങളിലും മറ്റും നടക്കുന്ന ആഘോഷങ്ങള്‍ക്കുപുറമെ വീടുകള്‍ അലങ്കരിച്ചും പൈതൃക കലകളില്‍ മുഴുകിയും സ്വദേശികള്‍ ഓരോ പ്രദേശങ്ങ ളിലും ആഘോഷങ്ങളില്‍ വ്യാപൃതരാണ്.

തലസ്ഥാന നഗരിയായ അബുദാബിയില്‍ വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുഴുന്‍ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എമിറേറ്റുകളിലും കെട്ടിടങ്ങളും പാതയോരങ്ങളും പൊതുസ്ഥലങ്ങളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

രാജ്യം 53 വയസ്സ് പിന്നിടുമ്പോള്‍ പിറന്നുവീണ കാലത്തെ അനുഭവങ്ങളും തുടര്‍ന്നുള്ള മാറ്റങ്ങളും സ്വപ്‌നംപോലെയാണ് മുതര്‍ന്ന പൗരന്മാര്‍ ഇന്നും ഓര്‍ത്തെടുക്കുന്നത്. ഇല്ലായ്മയില്‍നിന്നും ലോകത്തിന്റെ നെറുകയിലെത്തിയ യുഎഇയെ ഓരോ പൗരന്റെയും ഇഷ്ടാനിഷ്ടങ്ങളിലൂടെയാണ് ഭരണകര്‍ത്താക്കള്‍ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം നേടിയെടുത്ത പുരോഗതികളെല്ലാം സ്വന്തം പൗരന്മാരുടെ സന്തോഷത്തിലൂന്നിയുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണകര്‍ത്താക്കളും പൗരന്മാരും തമ്മിലുള്ള സ്നേഹവും അടുപ്പവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതെല്ലാം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമയുണ്ടാക്കുന്നുണ്ട്. സ്വദേശികളോടൊപ്പം വിദേശികളും ഏറെ ആഹ്ലാദത്തോടെയാണ് ഇന്നത്തെ സുദിനത്തെ വരവേല്‍ക്കുന്നത്.

കോര്‍ണീഷുകളും പാര്‍ക്കുകളും മറ്റുവിനോദകേന്ദ്രങ്ങളുമെല്ലാം ഇന്ന് നിറഞ്ഞൊഴുകും. കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക. വൈകുന്നേരം നാലോടെത്തന്നെ കോര്‍ണീഷിലേക്കുള്ള എല്ലാ റോഡുകളും നിറഞ്ഞൊഴുകും.

ആകാശത്ത് വര്‍ണ്ണങ്ങള്‍ പെയ്യിക്കുന്ന കരിമരുന്ന് പ്രയോഗം ആയിരങ്ങളെ ആകര്‍ഷിക്കും. അല്‍വത്ബയില്‍ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുക. ഗതാഗതകുരുക്ക് ഇല്ലാതാക്കാനും ആഘോഷങ്ങള്‍ സുഗമമാക്കുവാവാനും പൊലീസ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത.്

 

Continue Reading

international

സന്ദര്‍ശക വീസ നിയമം പരിഷ്‌കരിച്ചതില്‍ തിരിച്ചടി

വീസ പുതുക്കാന്‍ 30 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തി ദുബയ്

Published

on

സന്ദര്‍ശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാന്‍ 30 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തി ദുബയ്. ദുബായ് വീസ കാലാവധി കഴിയുന്നവര്‍ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായില്‍ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യമാണ് ദുബായ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള വീസക്കാര്‍ക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.

ദുബായ് വീസ പുതുക്കുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ എത്തിയവരുടെ അപേക്ഷകള്‍ നിരസിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. അതേസമയം, രാജ്യം വിടാതെ തന്നെ രണ്ടു തവണ വീസ പുതുക്കാനുള്ള സൗകര്യവും ദുബായിലുണ്ട്. യുഎഇയില്‍ നിന്നുകൊണ്ട് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കില്‍ രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ്, മറ്റു രാജ്യങ്ങളിനേക്ക് സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നത്. കീഷിം, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കല്‍ വ്യവസ്ഥ പാലിക്കാനായി വിദേശികള്‍ പോകുന്നത്. ദുബായ് വിമാനത്താവളത്തില്‍ നിന്ന്
എക്‌സിറ്റ് അടിക്കുന്നതിനു പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും. പുതുക്കിയ വീസയുമായി വീണ്ടും യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി.

എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തില്‍ പുതുക്കാന്‍ പോയ ദുബായ് വീസക്കാര്‍ക്ക് പുതിയ വീസ ലഭിച്ചില്ല. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവര്‍ക്ക് തിരികെ വീസ പുതുക്കി വരാന്‍ കഴിയൂ. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്ന് ട്രാവല്‍ കമ്പനികള്‍ അറിയിച്ചു.

ഒരാഴ്ച മുന്‍പാണ് സന്ദര്‍ശക വീസയുടെ കാര്യത്തില്‍ ദുബായ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ താമസസ്ഥലത്തിന്റെ വിവരവും മടക്കയാത്ര ടിക്കറ്റും നല്‍കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ വീസ നിയമം ലംഘിച്ചു രാജ്യത്തു തുടരുന്ന സംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പൊതുമാപ്പ് പൂര്‍ത്തിയാകാന്‍ ഒരു മാസമാണ് ബാക്കിയുള്ളത്.

Continue Reading

Trending