Connect with us

News

ഗസയില്‍ സ്വന്തം പൗരനെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി

38 കാരനായ യാക്കോവ് അവിതനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ഗസയില്‍ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രാഈല്‍ സൈന്യം. ചൊവ്വാഴ്ച സെന്‍ട്രല്‍ ഗസയിലെ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈല്‍ പൗരനെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇസ്രാഈലി പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി ഗാസയില്‍ എഞ്ചിനീയറിങ് ജോലികള്‍ ചെയ്യുന്ന ഒരു നിര്‍മാണ കമ്പനിയിലെ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ സെന്‍ട്രല്‍ ഗസയില്‍ കൊല്ലപ്പെട്ടു. മിലിറ്ററി പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് മിലിട്ടറി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ,’ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാതെ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 38 കാരനായ യാക്കോവ് അവിതനാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രാഈല്‍ സേന നടത്തിയ ഒരു ഓപ്പറേഷനില്‍ ആണ് അവിതന്‍ കൊല്ലപ്പെട്ടതെന്ന് പ്രാരംഭ അന്വേഷണങ്ങള്‍ സൂചിപ്പിച്ചതായി ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഗസയിലെ നിത്‌സാരിം ഇടനാഴിയില്‍ ജോലി ചെയ്യുന്നതിനിടെ സൈനികര്‍ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.

ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ച നിത്‌സാരിം ഇടനാഴിയില്‍ നിന്ന് പിന്‍വാങ്ങി. ഇസ്രാഈല്‍ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 3,00,000ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാര്‍ വടക്കന്‍ ഗസയിലേക്ക് മടങ്ങി. 47,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രാഈലിന്റെ വംശഹത്യ താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട്, സന്ധിയുടെ ആദ്യ ഘട്ടം ജനുവരി 19ന് പ്രാബല്യത്തില്‍ വന്നു,.

ഇസ്രാഈല്‍ ആക്രമണം മൂലം 11,000ത്തിലധികം ആളുകളെ കാണാതായി. ഗസയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഗസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്‍ക്ലേവിനെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രാഈല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ കേസ് നേരിടുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം; ആന്ധ്രാപ്രദേശില്‍ മകനെ കെന്ന് കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ

57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്

Published

on

ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായി ബന്ധുക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മകനെ അമ്മ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കളുടെ സഹായത്തോടെ 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കിയത്.

ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ നേരെ പീഡന ശ്രമം നടത്തിയിയിരുന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ലക്ഷമി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പ്രകാശം എസ്പി പി.ആര്‍ ദാമോദര്‍ പറഞ്ഞു.

ഖമ്മം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ നേരെയാണ് അവിവാഹിതനായ ശ്യാമപ്രസാദ് പീഡനശ്രമം നടത്തിയത്. മകന്റെ മോശം സ്വഭാവം കാരണമാണ് കൊലപ്പെടുത്തിയത് എന്ന് ലക്ഷ്മി ദേവി പൊലീസിന് മൊഴി നല്‍കി.

ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മഴുവും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു.

Continue Reading

india

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ല; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി

പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

ലഖ്‌നൗ: ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയ്ക്ക എച്ച്‌ഐവി കുത്തിവെച്ചത്. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2023 ഫെബ്രുവരി 15ലായിരുന്നു വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകള്‍ സോണാല്‍ സൈനിയുടെ വിവാഹം നടത്തിയതായി യുവതിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കിയിരുന്നെങ്കിലും തുടര്‍ന്നും ഒരു സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും തന്റെ മകള്‍ക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ എച്ച്‌ഐവി കുത്തിവെച്ച് യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനക്ക് ശേഷം, യുവതിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

News

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി യു.എസ്; പിന്നില്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ്

ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍ ഇതിലുള്‍പ്പെടും

Published

on

ഇന്ത്യയുള്‍പ്പടെ വിദേശ രാജ്യങ്ങള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികള്‍ നിര്‍ത്തലാക്കി യു.എസ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന യു.എസ് വകുപ്പായ ഡിപാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യുടേതാണ് തീരുമാനം. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി വകയിരുത്തിയ 21 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍ത്തലാക്കിയത്. ട്രംപിന്റെ രണ്ടാം വരവിലെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇതും.

യു.എസിലെ നികുതിദായകര്‍ നല്‍കുന്ന പണം കൊണ്ട് നടത്തുന്ന വിവിധ പദ്ധതികള്‍ റദ്ദാക്കിയെന്ന് ഡോജ് എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് 486 മില്യണ്‍ ഡോളര്‍ യു.എസ് നല്‍കിയിരുന്നു. ഇതാണ് റദ്ദാക്കിയിട്ടുള്ളത്. ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍, മോള്‍ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 മില്യണ്‍ ഡോളര്‍ എന്നിവ ഇതിലുള്‍പ്പെടും.

ആകെ 750 മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് യു.എസ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 മില്യണ്‍ ഡോളര്‍, മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 മില്യണ്‍ ഡോളര്‍, നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 മില്യണ്‍ ഡോളര്‍, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനുള്ള 29 മില്യണ്‍ ഡോളര്‍ തുടങ്ങിയവ നിര്‍ത്തലാക്കിയ പദ്ധതികളിലുള്‍പ്പെടും. അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യു.എസ് ഫണ്ട് ചെലഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending