Connect with us

News

വെടിനിർത്തൽ ലംഘിച്ച് ലബനാനിൽ ഇസ്രാഈല്‍ വ്യോമാക്രമണം

ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്.

Published

on

വെടിനിര്‍ത്തലിന് കരാര്‍ ഒപ്പുവെച്ച ഇസ്രാഈല്‍ തിരിഞ്ഞുകൊത്തി. കരാറിന് പുല്ലുവില കല്‍പ്പിച്ചാണ് ഇസ്രാഈല്‍ ലബാനിനെ ആക്രമിച്ചത്.
ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രാഈല്‍ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ അധി​നിവേശ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്.

കൂടാതെ തെക്കൻ ലബാനനിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്രാഈല്‍ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. നാളെ വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചാണ് ഇസ്രായേൽ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയി അറിയിപ്പ് നൽകിയത്.

ലബനാൻ പൗരന്മാർക്ക് നേരെ ഇസ്രാഈല്‍ നടത്തിയ വെടിവെപ്പ് വെടിനിർത്തൽ കരാർ ലംഘനമാ​ണെന്ന് ഹിസ്ബുല്ല എം.പി ഹസൻ ഫദ്‌ലല്ല ചൂണ്ടിക്കാട്ടി. ലബനാന്റെ തെക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സാധാരണക്കാർക്ക് നേരെയാണ് ഇസ്രാഈല്‍
വെടിയതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരെ ഇസ്രാഈല്‍ സേന ആക്രമിക്കുകയാണെന്ന് പാർലമെൻ്റ് സമ്മേളനത്തിന് ശേഷം ഫദ്‌ലല്ല മാധ്യമങ്ങ​​ളോട് പറഞ്ഞു.

14 മാ​സം നീ​ണ്ട അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അ​റു​തികു​റി​ച്ച് പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് ല​ബ​നാ​നി​ൽ ​ഹി​സ്ബു​ല്ല​യു​മാ​യി ഇ​സ്രാ​ഈല്‍ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നത്. 60 ദി​വ​സ​ത്തേ​ക്കാണ് വെ​ടി​നി​ർ​ത്ത​ൽ കരാർ. ഇ​തോ​ടെ, തെ​ക്ക​ൻ ല​ബ​നാ​നി​ൽ കു​ടുംബ​ങ്ങ​ൾ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കം ആ​രം​ഭി​ച്ചു. ഇ​സ്രാ​ഈല്‍ സൈ​നി​ക പി​ന്മാ​റ്റ​വും തു​ട​ങ്ങി.

ബൈ​റൂ​തി​ലും ല​ബ​നാ​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും സ​മീ​പ​നാ​ളു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ന​ട​ത്തി​യ രാ​ത്രി​യി​ലാ​യി​രു​ന്നു ഇ​സ്രാഈല്‍
സു​ര​ക്ഷ മ​ന്ത്രി​സ​ഭ വെ​ടി​നി​ർ​ത്ത​ലി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാഈല്‍ സേ​ന നി​ല​യു​റ​പ്പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഉ​ത്ത​ര​വി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പൗ​ര​ന്മാ​ർ മ​ട​ങ്ങ​രു​തെ​ന്നു​മ​ട​ക്കം ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ. ല​ബ​നാ​ൻ- ഇ​സ്രാ​ഈല്‍ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 28 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യൊ​ഴു​കു​ന്ന ലി​റ്റാ​നി പു​ഴ​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ഹി​സ്ബു​ല്ല പോ​രാ​ളി​ക​ൾ പി​ൻ​വാ​ങ്ങ​ണ​മെ​ന്നും ഉ​പാ​ധി​യു​ണ്ട്. പ​ക​രം, അ​തി​ർ​ത്തി​യി​ൽ 5000 ല​ബ​നാ​ൻ സൈ​നി​ക​രെ വി​ന്യ​സി​ക്ക​ണം.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​സ്രാ​ഈല്‍ , ഫ്രാ​ൻ​സ്, യു.​എ​സ് എ​ന്നി​വ സം​യു​ക്ത​മാ​യി ല​ബ​നാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ‘ശ​ത്രു​ത ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഇ​സ്രാ​യേ​ലി​നെ ഹി​സ്ബു​ല്ല​യു​ടെ​യും മ​റ്റ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ​യും ഭീ​ഷ​ണി​യി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കാ​നു​മാ​ണ് വെ​ടി​നി​ർ​ത്ത​ലെ’​ന്ന് ​യു.​എ​സും ഫ്രാ​ൻ​സും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് നാ​ലു മ​ണി​ക്കൂ​ർ മു​മ്പ് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വി​റ​ക്കി​യും ഒ​രു മ​ണി​ക്കൂ​ർ മു​മ്പും വ്യോ​മാ​ക്ര​മ​ണം തു​ട​ർ​ന്നും ല​ബ​നാ​നി​ൽ ഭീ​തി വി​ത​ച്ചാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ. അ​തി​ർ​ത്തി​യി​ലെ ഹി​സ്ബു​ല്ല പോ​രാ​ളി​ക​ൾ പി​ന്മാ​റു​ന്ന​തി​നൊ​പ്പം സം​ഘ​ട​ന​യു​ടെ എ​ല്ലാ സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ത്ത് പ​ക​രം ല​ബ​നാ​ൻ സൈ​ന്യ​ത്തി​ലാ​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​ന് യു.​എ​സും ഫ്രാ​ൻ​സും മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഫ്ര​ഞ്ച് സേ​ന നേ​രി​ട്ടും അ​മേ​രി​ക്ക പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കി​യു​മാ​കും ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ൽ. അ​തി​ർ​ത്തി​യി​ൽ തു​ര​ങ്കം നി​ർ​മി​ക്കു​ക​യോ റോ​ക്ക​റ്റ് വ​ർ​ഷി​ക്കു​ക​യോ ചെ​യ്താ​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ക​രാ​റി​ൽ വ്യ​വ​സ്ഥ​യി​ല്ലെ​ങ്കി​ലും ഇ​തി​നാ​വ​ശ്യ​മാ​യ ക​ത്ത് യു.​എ​സ് ന​ൽ​കു​മെ​ന്നാ​ണ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Published

on

ജമ്മു കശ്മീരിൽ വ്യാഴാഴ്ച റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വൈകുന്നേരം 4.19-ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് പ്രഭവകേന്ദ്രം. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ, നവംബർ 14-ന് പുലർച്ചെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ മേഖലയിൽ ഉണ്ടായ ഭൂചലനം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നു.

ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 15 വർഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Continue Reading

kerala

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി സാദിഖലി തങ്ങള്‍ വത്തിക്കാനിലെത്തി

ലോകത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Published

on

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് ലോക സര്‍വ്വമത സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Continue Reading

kerala

സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.

Published

on

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ സജി ചെറിയാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ഉത്തരവിറക്കി. കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് കൈമാറാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തേ കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.ബൈജു നോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

സാക്ഷിമൊഴികൾ പോലും രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും സജി ചെറിയാന്റെ ശബ്ദ സാംപിൾ എടുത്തില്ലെന്നും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ട് പൊലീസിനു കിട്ടിയിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാലിത് തെറ്റാണെന്നായിരുന്നു സര്‍ക്കാർ വാദം. പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ വാദം കോടതി തള്ളി. സിസിടിവി ദൃശ്യങ്ങളും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് റിപ്പോർട്ടും കേസിൽ പ്രധാനപ്പെട്ടതാണെന്നു കോടതി വ്യക്തമാക്കി.
അതുകൊണ്ടു തന്നെ അന്വേഷണം പൂർത്തിയാക്കണം. എന്നാൽ കുറ്റാരോപിതൻ മന്ത്രിയായതിനാൽ എസ്എച്ച്ഒ തലത്തിൽ അന്വേഷണം നടത്തിയാൽ മതിയാകില്ല. അതുകൊണ്ടു സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാൻ ഡിജിപി ഉത്തരവിടണമെന്നും കോടതി പറഞ്ഞു.
എന്നാൽ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾക്കൊപ്പമാണ് ഈ വാക്കുകൾ‍ ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നില്ല എന്നും കോടതി പറഞ്ഞു. നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശബ്ദ സാംപിള്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീര്‍പ്പിലെത്താന്‍ കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.

Continue Reading

Trending