Connect with us

News

ഗസയിലെ വീടുകള്‍ ഇടിച്ചു നിരത്താന്‍ ഇസ്രാഈലിന് ബുള്‍ഡോസറുകള്‍ നല്‍കില്ലെന്ന് അമേരിക്ക

ഗസയിലെ ബുള്‍ഡോസര്‍ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ഭരണകൂടത്തിനേറ്റ പരാജയവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Published

on

ഗസയിലെ വീടുകള്‍ തകര്‍ക്കാന്‍ ഇസ്രാഈല്‍ ഉപയോഗിച്ചിരുന്ന കവചിത ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്. ഗസയിലെ ബുള്‍ഡോസര്‍ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ഭരണകൂടത്തിനേറ്റ പരാജയവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

130 ഉ9 ബുള്‍ഡോസറുകളുടെ വിതരണം യു.എസ് നിര്‍ത്തിവെച്ചതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ അമേരിക്കന്‍ യന്ത്ര നിര്‍മാതാക്കളായ കാറ്റര്‍പില്ലറുമായി ഇസ്രാഈല്‍ സുരക്ഷാ മന്ത്രാലയം ബുള്‍ഡോസര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട സുപ്രധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് വില്‍പ്പന മരവിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് ഇസ്രാഈല്‍ പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ക്കുള്ള പണം വളരെ മുന്‍പ് തന്നെ അമേരിക്കയ്ക്ക് നല്‍കിയതാണെന്നും ഇനി അവയുടെ ഇറക്കുമതിക്കായി കാത്തിരിക്കുകയാണെന്നും ഇസ്രാഈല്‍ സെക്യൂരിറ്റി സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഈ അപ്രതീക്ഷിത തീരുമാനം ഇസ്രാഈലിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.

ഗസയ്ക്ക് പുറമെ ലെബനനിലും ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതോടെ ഉ9 ബുള്‍ഡോസറുകളുടെ ആവശ്യക്ത ഇസ്രാഈലിന് വര്‍ധിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി കാരണം ഗസയ്ക്കും നഖാബ് മരുഭൂമിക്കും ഇടയില്‍ ഒരു ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രാഈലിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. ഈ ബഫര്‍ സോണില്‍ ഗസയിലെ നൂറുകണക്കിന് ഫലസ്തീന്‍ കാര്‍ഷിക മേഖലകളും ഉള്‍പ്പെട്ടിരുന്നു.

ബുള്‍ഡോസര്‍ കയറ്റുമതി മരവിപ്പിച്ചതിനൊപ്പം, ഇസ്രാഈലിലേക്കുള്ള ബോംബ് കയറ്റുമതിയും ഭാഗികമായി വാഷിംഗ്ടണ്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ബോയിങില്‍ നിന്ന് ഐ.ഒ.എഫ് ഏകദേശം 1,300 ബോംബുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇവയ്ക്ക് ഓരോന്നിനും ഏകദേശം ഒരു ടണ്‍ ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ബോംബുകളുടെ പകുതി ഭാഗം ഇതിനകം കയറ്റി അയച്ച് കഴിഞ്ഞിരുന്നു. ബാക്കിയുള്ളവ ഇപ്പോഴും യു.എസിന്റെ പക്കല്‍ തന്നെയാണ്. ഈ ബോംബുകള്‍ നല്‍കിയാല്‍ ഗസയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാകും എന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഒക്ടോബര്‍ ഏഴ് മുതല്‍ അമേരിക്ക ഇസ്രഈലിന് വലിയ രീതിയില്‍ തന്നെ ആയുധങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. അതില്‍ 20,000ത്തില്‍ അധികം ഗൈഡഡ് ബോംബുകള്‍, 3,000 മിസൈലുകള്‍, വിമാനങ്ങള്‍, വെടിമരുന്ന്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

india

ഉന്നത പഠനത്തിന്‌ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍

നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു

Published

on

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത പഠനം നേടാന്‍ ആഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്ക്കറെ അപമാനിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. സ്‌കോളര്‍ഷിപ്പ് പദ്ധതി അംബേദ്ക്കര്‍ക്കുള്ള ആദരാഞ്ജലിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്ക്കര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഉള്‍പ്പെടെ ഒന്നിലധികം ബിരുദമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാജ്യത്തെ കുട്ടികള്‍ക്കും സമാനമായ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അംബേദ്ക്കര്‍ക്കെതിരായ അമിത് ഷായുടെ പരാമര്‍ശം താനുള്‍പ്പെടെയുള്ളവരെ വ്രണപ്പെടുത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ആരും തന്നെ അംബേദ്ക്കറെ അപനാമനിക്കുമെന്ന് കരുതിയില്ല. അമിത് ഷായ്ക്കുള്ള മറുപടി കൂടിയാണ് എ.എ.പിയുടെ പ്രഖ്യാപനമെന്നും കെജ്രിവാള്‍ പറഞ്ഞു.

Continue Reading

Trending