Connect with us

world

തെരഞ്ഞെടുപ്പിന് മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരമധ്യത്തില്‍

തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്

Published

on

ടെല്‍ അവീവ്: ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്.

പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. പ്രതിമനീക്കാനും ഉത്തരവിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു; മാരുതി 800ന്റെ ഉപജ്ഞാതാവ്

ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

Published

on

സുസുക്കി മോട്ടോര്‍സിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലക്ക് ഒരു പുതുയുഗത്തിന് തുടക്കമിട്ട വ്യക്തിയുമായി ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ജൂനിയർ മാനേജ്‌മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയുടെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തോടെ 1963-ൽ ഡയറക്ടർ സ്ഥാനത്തെത്തിയ ഒസാമു, 1978-ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി.

2000-ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടർന്ന ഒസാമു തന്റെ 86-ാം വയസിൽ 2016-ൽ പ്രസിഡന്റ് സ്ഥാനം മകൻ തൊഷിഹിറോ സുസുക്കിക്ക് കൈമാറി. 2021-ൽ തന്റെ 91-ാം വയസിലായിരുന്നു ഒസാമു സുസുക്കി മോട്ടോറിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ പിറവിയുടെ സാക്ഷിയാകാൻ ഒസാമു സുസുക്കിക്ക് സാധിച്ചു. 1980-കളിൽ ഇന്ത്യൻ വാഹന വിപണി വളരെ ചെറുതായിരുന്നപ്പോൾ, അതിന്റെ അപാരമായ സാധ്യതകൾ തിരിച്ചറിഞ്ഞത് ഒസാമു സുസുക്കിയായിരുന്നു. 1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നായി മാറി. 1983-ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യൻ റോഡുകളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഇന്ന് ഇന്ത്യയുടെ നിരത്തുകളിൽ മാരുതി കാറുകൾ സാധാരണക്കാരായെത്തുന്ന കാഴ്ച സുസുക്കിയുടെ ദീർഘദർശിയായ നേതൃത്വത്തിന്റെ ഫലമാണ്.

1930 ജനുവരി 30 ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. സുസുകി സ്ഥാപകന്‍ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിലേയ്ക്ക് എത്തുന്നത്. വ്യവസായ പാരമ്പര്യത്തിന് അനന്തരാവകാശിയാകാന്‍ കുടുംബത്തില്‍ ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഒസാമുവിന്റേത് ദത്തെടുക്കല്‍ വിവാഹമായിരുന്നു. അതിന് ശേഷമാണ് ഭാര്യയുടെ കുടുംബപ്പേരായ സുസുകി ഒസാമുവിന്റെ പേരിനൊപ്പം ചേരുന്നത്. 1958-ൽ മിഷിയോ സുസുകിയുടെ കോർപ്പറേഷനിൽ ചേർന്നതോടെയാണ് കമ്പനിയുമായുള്ള സുസുക്കിയുടെ ഇടപെടൽ ആരംഭിച്ചത്. 1970-കളുടെ അവസാനത്തിൽ അദ്ദേഹം പ്രസിഡൻ്റായി. ടൊയോട്ടയുമായി ഒരു എഞ്ചിൻ വിതരണ കരാർ നേടുകയും 1979-ൽ ജനപ്രിയ ആൾട്ടോ മിനിവാൻ നിർമ്മിക്കുകയും ചെയ്തുകൊണ്ട് സ്ഥാപനത്തെ കടത്തിൽ നിന്ന് രക്ഷിച്ചു.

Continue Reading

news

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ക്രൈസ്തവ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്

Published

on

ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീയിട്ട് നശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലായിരുന്നു സംഭവം .ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.

അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് ഇടക്കാല ഗവണ്‍മെന്റ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

News

ഖസാകിസ്താനില്‍ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; നിരവധി മരണം

67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്‌.  

Published

on

ഖസാകിസ്താനില്‍ യാത്രാവിമാനം തകർന്നുവീണ് വന്‍ അപകടം. റഷ്യയിലേക്ക് പോകുകയായിരുന്ന അസർബൈജാന്‍ എയർലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്‌.

12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

കസാക്കിസ്ഥാനിലെ മാംഗ്‌സ്‌റ്റോ മേഖലയിലെ അക്‌തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. മൂടൽമഞ്ഞ് കാരണം വഴിതിരിച്ച് വിട്ടിരുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending