പലസ്തീനില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി. ഒരു വര്‍ഷത്തിനകം അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കിയത്.
പ്രമേയത്തെ 124 രാജ്യങ്ങള്‍ പിന്തുണച്ചു. അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെ 14 രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. അതേസമയം പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ അടക്കം 43 രാജ്യങ്ങളാണ് വിട്ടു നിന്നത്. ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, യുക്രൈന്‍, ബ്രിട്ടന്‍ തുടങ്ങിയവയാണ് മറ്റ് വിട്ടു നിന്ന രാജ്യങ്ങള്‍.
പലസ്തീന്‍ പ്രദേശത്തെ അധിനിവേശം പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നാണ് പ്രമേയത്തിലൂടെ ഐക്യരാഷ്ട്ര പൊതുസഭ ഇസ്രയേലിനോട് ആവശ്യപ്പെട്ടത്. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് യുഎന്നിലെ പലസ്തീന്‍ പ്രതിനിധി പറഞ്ഞു.