Connect with us

Video Stories

ഇസ്രാഈലി തന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു

Published

on

കെ. മൊയ്തീന്‍കോയ

ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ. തീവ്ര, വലതുപക്ഷ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെതുടര്‍ന്ന് ഭരണത്തില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്ന നെതന്യാഹു കുടിലതന്ത്രത്തിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനാണ് ഒരുങ്ങുന്നത്. ഇസ്രാഈലിലെ ജൂത സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പതിവ് തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന്‍ സമൂഹത്തിന് എതിരെ കടുത്ത പീഡനം നടത്തിയും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം നടത്തിയും ‘വീര’പുരുഷനാവുകയാണ് നെതന്യാഹു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഇസ്രാഈല്‍ തന്ത്രങ്ങള്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നു. സയണിസ്റ്റ് കുടിലതന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിച്ച് കഴിഞ്ഞ തവണ വിജയം കണ്ടതാണല്ലോ. ‘ഒരേ തൂവല്‍പക്ഷി’കളാണ് ഇസ്രാഈലിലും ഇന്ത്യയിലും ഭരണം നടത്തുന്നത്. വിജയിക്കാന്‍ എന്ത് വൃത്തികെട്ട അടവും അവര്‍ പ്രയോഗിക്കും. നരേന്ദ്രമോദിക്ക് ഉപദേശം നല്‍കുന്നത് നെതന്യാഹുവാണ്. നെതന്യാഹുവിന് ഉപദേശം നല്‍കാന്‍ അമേരിക്കയും റഷ്യയുമുണ്ട്, എന്ന് കാണുന്നത് വിചിത്രമായ വിരോധാഭാസം തന്നെ. സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഗോലാന്‍കുന്നും ഫലസ്തീന്റെ ജറൂസലവും ഇസ്രാഈലിന് സ്വന്തമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ‘സര്‍ട്ടിഫിക്കറ്റ്’ നെതന്യാഹുവിന് ജൂത വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നു. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രൂപീകരിക്കുന്നതിന് ബ്രിട്ടനൊപ്പം സംയുക്ത പ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് റഷ്യയായിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ റഷ്യന്‍ ജൂതര്‍ ഇസ്രാഈലില്‍ കുടിയേറി. റഷ്യന്‍ വംശജര്‍ ഇസ്രാഈലി ജനസംഖ്യയില്‍ വലിയ ഘടകമാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ആഴ്ചകള്‍ക്ക്മുമ്പ് നെതന്യാഹു റഷ്യ സന്ദര്‍ശിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ തന്ത്രം പയറ്റിയ വ്‌ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച തന്നെ നെതന്യാഹുവിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
നെതന്യാഹുവിനെപോലെ സമാനമായ നിലപാടുകളാണ് മോദിയും പ്രയോഗിക്കുന്നത്. ഇസ്രാഈലില്‍ ഫലസ്തീന്‍ വിരുദ്ധതയാണെങ്കില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിലപാട്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുപോകണമെന്ന് മോദി മന്ത്രിസഭാംഗം. ഹിന്ദു മേഖല വിട്ട് ന്യൂനപക്ഷ (മുസ്‌ലിം) മണ്ഡലമായ വനയനാട്ടിലേക്കാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. 54 ശതമാനം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട് എന്ന വസ്തുത മറച്ചുവെക്കുന്നു. മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അനിഷേധ്യ സംഭാവനകള്‍ നല്‍കിവരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന് ആരോപിക്കുന്നതും മോദി തന്നെ. യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ‘വൈറസ്’ എന്നാണ്. അസമിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് (വിശേഷിച്ചും മുസ്‌ലിംകള്‍ക്ക്) പൗരത്വം നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ഭയവിഹ്വലരാണ്. മുസ്‌ലിംകള്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ആവര്‍ത്തിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്.
നെതന്യാഹുവിനെ പോലെ നരേന്ദ്രമോദിയും സര്‍ക്കാറും വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. അറ്റോര്‍ണി ജനറല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ മറികടക്കാന്‍ വംശീയ സമീപനം വഴി സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ കുടില തന്ത്രത്തിലൂടെയാണ് കേവലം 30 ശതമാനം മാത്രം വോട്ട് നേടി നരേന്ദ്രമോദിയും സംഘ്പരിവാറും അധികാരം കയ്യടക്കിയത്. 30,000 കോടിയുടെ റഫാല്‍ അഴിമതി വിവാദം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ് മോദി. എന്നാല്‍ അവയൊക്കെ മറികടക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സാധ്യമാവുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പി ഭരണകൂടം കയ്യടക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നു. സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയൊക്കെ എതിരാളികള്‍ക്ക് എതിരെ ആയുധങ്ങളാകുന്നു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചു. ഗവര്‍ണര്‍മാര്‍ ഭരണഘടന അട്ടിമറിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയായാണ് മോദി ഭരിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നത് അപൂര്‍വം. റിസര്‍വ് ബാങ്ക് അറിയാതെ നോട്ട് നിരോധനം. ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറും സംഘ്പരിവാറും. ഇസ്രാഈലില്‍നിന്ന് സ്വീകരിക്കുന്ന സയണിസ്റ്റ് കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയാണ് സംഘ്പരിവാര്‍.
ഇസ്രാഈലില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് (ലിക്കുഡ്) വന്‍ ഭീഷണി സൈന്യത്തിലെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ബെന്നി ഗാന്‍ടിസിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്. ലിക്കുഡ് 29, ബ്ലൂ ആന്റ് വൈറ്റ് 28 എന്നീ നിലകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. 1948-ല്‍ പിറവിയെടുത്തത് മുതല്‍ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ‘രാജ്യസുരക്ഷ’ തന്നെ. സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ച. യൂറോപ്പുമായും ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വാണിജ്യ ബന്ധം. നെതന്യാഹു കേവല ഭൂരിപക്ഷം (61) നേടാന്‍ തീവ്ര വലത്പക്ഷ പാര്‍ട്ടികളുമയി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശം ഇതേ തന്ത്രം ഉപയോഗിക്കുന്നു. ഇസ്രാഈലില്‍ നടക്കുന്ന 28-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അറബ്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് അറബ് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും. 2009 മുതല്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബഞ്ചമിന്‍ നെതന്യാഹു വിജയിച്ചാല്‍ അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാവുക. ‘കൊടും ഭീകരന്‍’ എന്ന് അറിയപ്പെടുന്ന ഏരിയല്‍ ഷരോണിന് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഭീകരനാണ് നെതന്യാഹു. അറബ് രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഇസ്രാഈലിന് സുരക്ഷ ഒരുക്കുന്ന ട്രംപ് നെതന്യാഹുവിന്റെ ഉത്തമ സുഹൃത്ത്. നെതന്യാഹു ഒരിക്കല്‍ കൂടി അധികാരത്തില്‍ വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള സമാധാന നീക്കം പൂര്‍ണമായും തകരും. ഇസ്രാഈലിന് തൊട്ട് ‘ഫലസ്തീന്‍ രാഷ്ട്രം’ നെതന്യാഹുവിന്റെ സങ്കല്‍പത്തില്‍ പോലുമില്ല. ഈ നിലക്കുള്ള ഏത് സമാധാന നീക്കവും ട്രംപ്-നെതന്യാഹു കൂട്ടുകെട്ടില്‍ തകരുമെന്ന് തീര്‍ച്ച.
ഇസ്രാഈലില്‍ നടപ്പാക്കുന്ന കുടിലതന്ത്രം ഇന്ത്യയില്‍ ഇനിയും വിലപ്പോകില്ല. ഒരു തവണ അബദ്ധം സംഭവിച്ചു. എല്ലാവിധ വൃത്തികെട്ട അടവുകളെയും അതിജീവിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ കരുത്തു കാണിക്കുമെന്ന് മോദിയും സംഘ്പരിവാറും തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ വെപ്രാളമാണ് കാണുന്നത്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending