Connect with us

News

ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയും തകര്‍ത്ത് ഇസ്രാഈല്‍

ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു

Published

on

ഗസ്സയിലെ അവശേഷിച്ചിരുന്ന ഏക ആശുപത്രി ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി തകര്‍ത്തു. ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു. രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സര്‍ജറി, ഫാര്‍മസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകര്‍ന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു.

മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആശുപത്രി കെട്ടിടത്തില്‍നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും, ചികിത്സയിലായിരുന്ന രോഗികള്‍ ജീവന്‍ രക്ഷാര്‍ഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

നൂറിലേറെ രോഗികളെയും പന്ത്രണ്ടിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അല്‍ അഹ്‌ലി ആശുപത്രി ഡയറക്ടര്‍ ഡോ. ഫദല്‍ നയീം പറഞ്ഞു. ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അല്‍ അഹ്‌ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഇന്ന് നടന്ന ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും രോഗികളെയും ജീവനക്കാരെയും നിര്‍ബന്ധിതമായി മാറ്റേണ്ടിവന്നെന്നും ഹമാസ് അറിയിച്ചു.

india

കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

Published

on

ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

ഭീകരവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീര്‍ പൊലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവിരുദ്ധ ദൗത്യത്തിനിറങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

പരിശോധനക്കിട െഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരവാദിയെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.

Continue Reading

News

ജെന്‍ സി കലാപം; നേപ്പാള്‍ ആഭ്യന്തര മന്ത്രി രാജിവെച്ചു

പാര്‍ലമെന്റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു.

Published

on

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നതിനിടെ, നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖാക് രാജിവെച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ക്യാബിനറ്റ് യോഗത്തില്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റ് ആഭ്യന്തര മന്ത്രി പദവിയൊഴിഞ്ഞത്. ‘സമൂഹമാധ്യമ വിലക്ക് നീക്കൂ’, ‘സമൂഹമാധ്യമമല്ല, അഴിമതി അവസാനിപ്പിക്കൂ’, ‘അഴിമതിക്കെതിരെ യുവാക്കള്‍’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുന്നത്.

പാര്‍ലമെന്റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു. 20 പേര്‍ ഇതുവരെ മരിച്ചു. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റിന് സമീപത്തും കാഠ്മണ്ഡുവിലെ അതിസുരക്ഷാ മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ ഭരണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിന് പുറമെ പ്രധാന നഗരങ്ങളിലെല്ലാം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പലയിടത്തും സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

News

കാഫ നേഷന്‍സ് കപ്പ്; ഒമാനെതിരെ ഇന്ത്യക്ക് ചരിത്ര വിജയം

പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

Published

on

കാഫ നേഷന്‍സ് കപ്പില്‍ ഒമാനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റില്‍ ഒമാന്‍ ആദ്യ ലീഡ് നേടി. യഹ്മദിയാണ് ഒമാനായി ഗോള്‍ നേടിയത്.

മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കേ ഉദാന്ത സിംഗ് നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. എന്നാല്‍ മത്സരം സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആദ്യ രണ്ടു പെനാല്‍റ്റികളും ഒമാന്‍ നഷ്ടപ്പെടുത്തി. അതെ സമയം ഇന്ത്യ രണ്ടും ഗോളാക്കി മാറ്റുകയും ചെയ്തു. ഒമാന്‍ താരം യഹ്മദിയുടെ അഞ്ചാമത്തെ കിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടഞ്ഞതോടെ 3-2 ന് ഇന്ത്യ വിജയിച്ചു.

പുതിയ കോച്ച് ഖാലിദ് ജമീലിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും സമനിലയും തോല്‍വിയും നേരിട്ട ഇന്ത്യ നാല് പോയിന്റുമായാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയത്.

Continue Reading

Trending