Connect with us

News

ഗസ്സയിലുടനീളം ബോംബിട്ട് ഇസ്രാഈല്‍: കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു, മരിച്ചവരില്‍ അധികവും കുട്ടികള്‍

ഇസ്രാഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് പ്രതികരിച്ചു.

Published

on

ഗസ്സയില്‍ വംശഹത്യ പുനരാരംഭിച്ച് ഇസ്രാഈല്‍. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടികളടക്കം 300ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 310 ആയി. ഇസ്രാഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് പ്രതികരിച്ചു.

ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാന്‍ മാസത്തില്‍ ഇസ്രാഈല്‍ നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ നരനായാട്ട്. വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കന്‍ ഗസ്സ മുനമ്പിലെ ദെയര്‍ അല്‍-ബല, ഖാന്‍ യൂനിസ്, റഫാ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രാഈലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.

ഡസന്‍ കണക്കിന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രാഈല്‍ സൈന്യം, ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും വ്യോമാക്രമണത്തിനപ്പുറം നീക്കം വ്യാപിക്കുമെന്നും വ്യക്തമാക്കി. കരയാക്രമണ സാധ്യതകളിലേക്കാണ് ഇസ്രാഈലിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്. അതേസമയം രക്തം പുരണ്ട വെളുത്ത പ്ലാസ്റ്റിക് ഷീറ്റുകളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

kerala

മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ഉടമകള്‍ പിടിയില്‍

ഐലക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍, വെങ്ങിനിക്കര സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്

Published

on

മലപ്പുറം എടപ്പാളില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ജ്വല്ലറി ഉടമകളായ രണ്ടു പേര്‍ അറസ്റ്റില്‍. ഐലക്കാട് സ്വദേശി അബ്ദുറഹ്‌മാന്‍, വെങ്ങിനിക്കര സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ചങ്ങരംകുളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എടപ്പാളിലെ ദീമ ജ്വല്ലറിയിലാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. നിരവധി ആളുകളില്‍ നിന്ന് പണമായും സ്വര്‍ണമായും ഇവര്‍ നിക്ഷേപം സ്വീകരിച്ചു. എടപ്പാള്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് 1.3 കോടി തട്ടിയെടുത്തുന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പൊലീസ് നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Continue Reading

india

ദേശീയ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ദേശീയ നേതാക്കള്‍

ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി

Published

on

വര്‍ഷങ്ങളായി രാഷ്ട്രീയ ഇഫ്താറുകള്‍ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് സംയുക്തമായി ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് എം.പിമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവര്‍ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറില്‍ മുന്‍ നിര നേതാക്കളുടെ വന്‍നിരയാണെത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫലസ്തീന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ്, ഈജിപ്ത്, അറബ് ലീഗ് എന്നിവയുടെ അംബാഡര്‍മാര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ ബഷീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍, എം.കെ രാഘവന്‍, രാജ്യസഭാ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എ. സന്തോഷ് കുമാര്‍, പി.പി സുനീര്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ടി.ആര്‍ ബാലു, എ.രാജ, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ?നേതാവ് നദീമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുല്‍ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സിയാഉര്‍റഹ്‌മാന്‍ ബര്‍ഖ്, കൈരാന എം.പി ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നീരജ് ഡാങ്കെ തുടങ്ങിയ ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖര്‍ പങ്കെടുത്തു.

Continue Reading

kerala

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍

ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍, തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ പ്രത്യേക സര്‍വിസ് നടത്തും

Published

on

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01063) ഏപ്രില്‍ മൂന്നു മുതല്‍ മേയ് 29 വരെയും തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01064) ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 31 വരെയും പ്രത്യേക സര്‍വിസ് നടത്തും.

Continue Reading

Trending