Connect with us

News

സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

ഡമാസ്‌കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.

Published

on

സിറിയയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. അസദില്‍ നിന്നും വിമതര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡമാസ്‌കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായതായും ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.

തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറന്‍ നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

kerala

വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്

Published

on

കോഴിക്കോട് വടകരയില്‍ മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് മരിച്ച അമല്‍ രാജ്. പിതാവ്: ബാബുരാജ്. മാതാവ്: ബീന. സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.

Continue Reading

india

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

Published

on

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പിങ്കിയുടെ ആഭരണങ്ങളുമുണ്ടായിരുന്നു. കൈകള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇവര്‍ക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.

2023 ജൂണില്‍ പട്ടിദാര്‍ ഇന്‍ഡോര്‍ സ്വദേശിയില്‍ നിന്നും വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമുണ്ടായപ്പോള്‍ താമസക്കാര്‍ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

kerala

മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി

ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്

Published

on

കൊച്ചി: കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി. കേരളത്തിന്റെ തീരത്തു നിന്നും, പുറം കടലില്‍ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ, ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് മണല്‍ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികള്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2003 മുതല്‍ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവില്‍ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിന്റെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.

Continue Reading

Trending