Connect with us

india

‘ഇസ്‍ലാം പഠിപ്പിക്കുന്നത് മറ്റ് മതങ്ങളെ ബഹുമാനിക്കാൻ’; മോദിക്കെതിരെ വിമർശനവുമായി ഫാറൂഖ് അബ്ദുല്ല

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്.

Published

on

മുസ്‍ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസം​ഗത്തെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇസ്‍ലാം മതവും അല്ലാഹുവും എല്ലാവരോടുമൊപ്പം നടക്കാനാണ് പഠിപ്പിക്കുന്നതെന്നും മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇസ്‍ലാം മതവും അല്ലാ​ഹുവും പഠിപ്പിക്കുന്നത് എല്ലാവരോടുമൊപ്പം നടക്കാനാണ്. മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് മറ്റ് മതങ്ങളെയും ബഹുമാനിക്കാനാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. മം​ഗല്യസൂത്ര തട്ടിയെടുക്കുന്ന ഒരാൾ മുസൽമാനല്ല. അയാൾക്ക് ഇസ്‍ലാമിനെ മനസ്സിലാകുകയുമില്ല,“ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതം വെച്ച് നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമർശം.

സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നൽകാനാണ് കോൺ​ഗ്രസിന്റെ പദ്ധതിയെന്നും മോദി വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം; സംസ്‌കാരം നാളെ

രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ ജീവതം മാറ്റി മറിച്ച സുപ്രധാന ഭരണതീരുമാനങ്ങളിലൂടെയും സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിച്ച പുത്തന്‍ പരിഷ്‌കാരങ്ങളിലൂടെയും ചരിത്രത്തിലിടം നേടിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം. രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം.

ഇന്നലെ രാത്രി ഡല്‍ഹി എയിംസില്‍വെച്ചായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ദീര്‍ഘകാലമായി സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ദീര്‍ഘദര്‍ശിയായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുശോചിച്ചത്. വഴികാട്ടിയെ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധിയും സിങ്ങിന്റെ സത്യസന്ധത എപ്പോഴും പ്രചോദനമാണെന്ന് പ്രിയങ്ക ഗാന്ധിയും മരണത്തില്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മഹാനായ പുത്രനെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ച നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

രാജ്യത്തിന് നികത്താനാകാത്ത നഷ്ടമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന് രമേശ് ചെന്നിത്തലയും ആധുനിക ഇന്ത്യയ്ക്ക് പുതുമുഖം നല്‍കിയ നേതാവെന്ന് സാദിഖലി തങ്ങളും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സാമ്പത്തിക വിദഗ്ധനായ സിംഗ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ദിശ മാറ്റിയ സാമ്പത്തിക ഉദാരീകരണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1991ല്‍ രാജ്യസഭാ അംഗമായി. ഇതേ വര്‍ഷം തന്നെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയുമായി. 1998 മുതല്‍ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.

2004ലാണ് ആദ്യ യുപിഎ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2009ല്‍ യുപിഎയുടെ രണ്ടാം ഊഴത്തിലും പ്രധാനമന്ത്രിയായി. നീണ്ട 33 വര്‍ഷത്തെ പാര്‍ലമെന്റ് ജീവിതത്തിനുശേഷം 2024 ഏപ്രിലിലാണ് രാജ്യസഭയില്‍നിന്ന് വിരമിക്കുന്നത്.

1932 സെപ്റ്റംബര്‍ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഗാഹിലാണ് മന്‍മോഹന്‍ സിംഗിന്റെ ജനനം. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. ഇവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.

കേന്ദ്ര ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും റിസര്‍വ് ബാങ്ക് ഡയറക്ടറുമായിരുന്ന അദ്ദേഹം 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ജനീവയിലെ സൗത്ത് കമ്മിഷന്‍ സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, യുജിസി ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

 

Continue Reading

india

കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മന്‍മോഹന്‍ സിംഗ്; മല്ലികാര്‍ജുന്‍ ഖര്‍ഗെ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മന്‍മോഹനെന്നാണ് ഖര്‍ഗെ അനുസ്മരിച്ചത്.

കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തനാക്കിയ സമാനതകള്‍ ഇല്ലാത്ത നേതാവായിരുന്നു മന്‍മോഹനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Continue Reading

india

ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി

Published

on

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.

രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.

Continue Reading

Trending