Connect with us

News

ഇസ്‌ലാമിനെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ശുപാര്‍ശ

തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

Published

on

ബ്രിട്ടീഷ് സമൂഹത്തില്‍ മുസ്‌ലിംകളെ ക്കുറിച്ച് അനാവശ്യ ഭീതി പടരുന്നുവെന്നും അത് തടയുന്നതിന് സമൂഹത്തെ ഇസ്‌ലാമിന്റെ രീതികളെക്കുറിച്ച് പഠിപ്പിക്കണമെന്നും സര്‍ക്കാരിന് ഉപദേശം. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായി മതപരിശീലനം നല്‍കണമെന്ന്‌സമിതി ശുപാര്‍ശ ചെയ്തു. സര്‍വകലാശാലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിതവായ്പ നല്‍കുക, അനധികൃത മതപാഠശാലകള്‍ നിരോധിക്കുക, തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്‍ത്തുക, തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
പുറത്തുനടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ബ്രിട്ടനിലെ സമാധാനപ്രിയരായ മുസ്‌ലിംകള്‍ക്കെതിരായി നിലപാടെടുക്കാന്‍ സമൂഹത്തില്‍ പലരും തയ്യാറാകുകയാണെന്നും ആയത് മുസ്‌ലിംകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയാണെന്നും സര്‍ക്കാരിന്റെ മതകാര്യ ഉപദേശകന്‍ കോളിന്‍ ബ്ലൂം നിര്‍ദേശിക്കുന്നു.

 

kerala

കൊടകര കുഴൽപ്പണക്കേസ്: പുനരന്വേഷണം തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Published

on

കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടു. ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടലാണ് ഉണ്ടായത്.

ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു.
വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷണം. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് വെച്ചത് താനാണോ എന്നും രാഹുൽ ചോദിച്ചു

Continue Reading

kerala

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ നിറയെ അക്ഷരത്തെറ്റുകള്‍

വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഭാഷാദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ വ്യാപക അക്ഷരത്തെറ്റെന്ന് പരാതി. ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’ എന്നാണ് മെഡലിൽ എഴുതിയിരിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്.

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.

കേരളപ്പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായാണു കഴിഞ്ഞ ദിവസം 264 പൊലീസുകാർക്ക് മെഡൽ വിതരണം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് ലഭിച്ച മെഡലുകളിലാണു അക്ഷരത്തെറ്റുള്ളത്. പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപി നിർദേശം നല്‍കി.

 

Continue Reading

kerala

‘കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്’; സ്‌കൂള്‍ കായികമേളക്ക് ക്ഷണിക്കില്ലെന്ന് വി. ശിവന്‍കുട്ടി

ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു

Published

on

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.

നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.

Continue Reading

Trending