കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം
മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യജയം
89. ഗോളിന് വഴിയൊരുക്കിയ സ്‌ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. പകരം ഡിഫന്റര്‍ നാസോണ്‍
80. ആന്റോണിയോ ജര്‍മന്‍ കളത്തില്‍. ചോപ്രയെ കോച്ച് പിന്‍വലിച്ചു. ചോപ്രക്ക് നിറഞ്ഞ കയ്യടികളോടെ ആരാധകര്‍…
77. സമനില ഗോളിനായി മുംബൈ ആക്രമണം. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്കിറങ്ങി. പ്രത്യാക്രമണത്തില്‍ ബെല്‍ഫോര്‍ട്ടിന് അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കുന്നതിനു പകരം പാസ് ചെയ്ത് അവസരം നഷ്ടമാക്കി.
69. മുംബൈയുടെ മിന്നലാക്രമണം. ഇടതുവിങിലൂടെ കുതിച്ചുകയറി സോണി നോര്‍ദെയുടെ പ്ലേസിങ് ഗോള്‍കീപ്പറെ കടന്നെങ്കിലും ആരോണ്‍ ഹ്യൂസിന്റെ ഇടപെടല്‍ രക്ഷക്കെത്തി.
68. റഫീഖിന് പരിക്ക്, സ്‌ട്രെച്ചറില്‍ പുറത്തേക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ വന്നത് മൈക്കല്‍ ചോപ്രയുടെ ബൂട്ടുകളില്‍ നിന്ന്. മുംബൈക്കെതിരായ മത്സരത്തിന്റെ 58-ാം മിനുട്ടിലാണ് മനോഹര പ്ലേസിങിലൂടെ ചോപ്ര വലകുലുക്കിയത്.
വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കുറിച്ചു. മത്സരം തുടരുന്നു.
58. വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി.
58: ഗോള്‍… ചോപ്രയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍
57: ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ആശങ്ക; പ്രതിരോധ മികവില്‍ അപകടമൊഴിവായി
54. വലതുവിങില്‍ നിന്ന് ജിങ്കന്റെ ക്രോസ്. ബോക്‌സില്‍ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ചോപ്ര വീണു. ഫൗള്‍ അല്ല.
53. ബ്ലാസ്റ്റേഴ്‌സിന്റെ മനോഹര നീക്കം. മൈക്കല്‍ ചോപ്രയുടെ പാസില്‍ നിന്നുള്ള അസ്രാക്ക് മഹ്മതിന്റെ ഷോട്ട് പക്ഷേ, നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്ക്.
52. മെഹ്താബ് എടുത്ത കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് മുംബൈ ഗോള്‍മുഖത്ത് ആശങ്ക. ഒടുവില്‍ പന്ത് പുറത്തേക്ക്.
50. മുംബൈ താരം ഷഹനാജ് സിങിന്റെ ലോങ് റേഞ്ചര്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീഷണിയുയര്‍ത്താതെ പുറത്തേക്ക്.
46. രണ്ടാം പകുതി ആരംഭിച്ചു.
HALF TIME
ഒന്നാം പകുതിയുടെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
45+: മറ്റൊരു സുവര്‍ണാവസരം. കോര്‍ണര്‍ കിക്കില്‍ നിന്ന് റാഫിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ഇഞ്ചുകള്‍ക്ക് പുറത്തേക്ക്. മത്സരത്തിലെ ആദ്യ ഹെഡ്ഡര്‍ ശ്രമം.
45. ഇടതുവിങില്‍ നിന്നുള്ള ഗോള്‍മുഖത്ത് ചോപ്രയുടെ കാലില്‍. ചോപ്രയുടെ ഗ്രൗണ്ടര്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണാവസരം.
43. മുംബൈയുടെ ആക്രമണം. ഇടതുവിങില്‍ നിന്നുള്ള ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സന്ദീപ് നന്ദി പിടിച്ചെടുത്തു.
42. കോര്‍ണര്‍ കിക്കില്‍ ഹെങ്ബര്‍ട്ടിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്
41. മധ്യവരക്കടുത്തു നിന്ന് സെദ്രിക് ഹെങ്ബര്‍ട്ടിന്റെ ഫ്രീകിക്ക് മുംബൈ ബോക്‌സില്‍. ചോപ്രയെ തടയാനുള്ള ശ്രമത്തില്‍ മുംബൈ ഡിഫന്ററുടെ കാലില്‍ തട്ടി പന്ത് പിന്നിലേക്ക്. ഗോള്‍കീപ്പര്‍ കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി.
38. മുംബൈയുടെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീതി വിതക്കുന്നു. ജിങ്കന്റെ അവസരോചിത ഇടപെടലില്‍ ഗോളൊഴിഞ്ഞു.
36. റീബൗണ്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ചോപ്രയുടെ ഗോള്‍ ശ്രമം. തടസ്സമായി വീണ്ടും മുംബൈ പ്രതിരോധം.
34. മധ്യവരക്കടുത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോകിപ്പിനെതിരെ മുംബൈ താരത്തിന്റെ ഫൗള്‍.
31. വലതുവിങില്‍ നിന്ന് ഗോള്‍മുഖത്തേക്ക് ചോപ്രയുടെ ക്രോസ്. മുംബൈ ഡിഫന്റര്‍ ഡൈവ് ചെയ്ത് ഹെഡ്ഡ് ചെയ്തു.
29. ബോക്‌സിനു പുറത്തുനിന്നുള്ള ഹോസുവിന്റെ ലോങ് റേഞ്ച് ഗ്രൗണ്ടര്‍. ഗോളിയെ ശല്യപ്പെടുത്താതെ പുറത്തേക്ക്…
24. സന്ദേശ് ജിങ്കന്റെ ക്രോസില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം. ബെല്‍ഫോസ്റ്റിന് പന്ത് നിയന്ത്രിക്കാനാവും മുമ്പ് പ്രതിരോധം ഇടപെട്ടു.
20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.
20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില് സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.
18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.
16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.
13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.
5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.
1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്
ഫോര്‍ലാനില്ലാതെ മുംബൈ; ബ്ലാസ്‌റ്റേഴ്‌സില്‍ റാഫി കളിക്കുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം ആരംഭിച്ചു. മുംബൈ നിരയില്‍ പരിക്കേറ്റ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ കളിക്കുന്നില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിരയില്‍ മലയാളി താരം മുഹമ്മദ് റാഫി തുടക്കം മുതല്‍ കളിക്കുന്നുണ്ട്.
പൂനെ, കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ അര്‍ജന്റീനക്കാരന്‍ ഡിഫെഡ്രികോ ആണ് മുംബൈ നിരയിലെ ശ്രദ്ധേയനായ താരം. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ഗോളടിച്ചിട്ടില്ല.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും കൊല്‍ക്കത്തക്കെതിരെ സമനില വഴങ്ങുകയും ചെയ്ത മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.
LIVE
20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.
20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില് സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.
18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.
16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.
13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.
5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.
1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്
മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം