Connect with us

Culture

ഐ.എസ്.എല്‍ : ഇന്ന് പൂനെ-ബംഗളൂരു സൂപ്പര്‍ സെമി

Published

on

പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം നടത്തിയാണ് ആദ്യമായി ഐ.എസ്.എല്‍. കളിക്കുന്ന ബംഗളൂരു സെമിയില്‍ ഇടം നേടിയത്. പൂനെ സിറ്റിയാകട്ടെ കഠിന പ്രയത്‌നത്തിലൂടെ ഇതാദ്യമായും. പോരാട്ടത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായതിനാല്‍ മികച്ച മത്സരത്തിന് വേദി സാക്ഷ്യം വഹിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

കളിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റിയ സമയം ഇതല്ലെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പൂനെ കോച്ച് റാങ്കോ പൊപോവിച് പറഞ്ഞു. അത് ടീമിന് ഗുണം ചെയ്യില്ല. ഇനി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ ഉണ്ട്. അതില്‍ രണ്ടിലും നന്നായി കളിക്കേണ്ടിയിരിക്കുന്നു.പരമാവധി ഗോളുകള്‍ അടിക്കുക. ഏറ്റവും കുറച്ച് ഗോളുകള്‍ വാങ്ങുക. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഫൈനലിലേക്ക് എത്തും. ഇതുവരെ ഞങ്ങള്‍ മികച്ച കളിയായിരുന്നു. അത് പോലെ തന്നെ ഈ മത്സരത്തിലും കളിക്കും-ടീമിന്റെ തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

അവസാന മത്സരത്തില്‍ മാര്‍സലീഞ്ഞ്യോവിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സെമിയില്‍ അദ്ദേഹത്തോടൊപ്പം എമിലിയാനോ അല്‍ഫാരോയും ചേരും. ഇവരുടെ കാര്യം ചോദിച്ചപ്പോള്‍ മെസ്സിയും സുവാരസുമില്ലാത്ത ബാര്‍സിലോണയെ പോലാകും എന്നായിരുന്നു പൊപോവിച്ചിന്റെ മറുപടി. പൂനെയില്‍ നടന്ന മത്സരത്തില്‍ നേരത്തെ ബംഗളൂരു 3-1 ന് പൂനെ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. പൂനെയുമായുള്ള മത്സരം അത്ര ലളിതമായി കാണുന്നില്ല എന്നായിരുന്നു ബംഗളൂരുവിന്റെ അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയുടെ അഭിപ്രായം. പൂനെ മികച്ച ടീമാണ്. നേരത്തെ നടന്ന മത്സരത്തില്‍ അവര്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ ശേഷമാണ് ഞങ്ങള്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചത്- നൗഷാദ് പറഞ്ഞു. പൂനെയുടെ മുന്നേറ്റ നിര മികച്ചതാണ്. എന്നാല്‍ അവരുടെ പ്രതിരോധത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. അത് തന്നെയായിരിക്കും ബംഗളൂരുവിന്റെ നോട്ടവും. സെമിയിലെ ആദ്യ പാദം എതിരാളികളുടെ മൈതാനിയില്‍ കളിക്കുന്നത് പ്രശ്‌നമല്ലെന്നും എവേ മത്സരങ്ങളില്‍ തങ്ങള്‍ മികച്ച കളിയാണ് ഇതുവരെ കാഴ്ചവെച്ചതെന്നും ഇവിടെയും അത് തുടരാനാണ് ടീമിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രി എട്ടിനാണ് അങ്കം.

എവേ ഗോള്‍ നിയമം പ്രാബല്യത്തില്‍

മുംബൈ:ഇന്നാംരഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫെനല്‍ പ്ലേ ഓഫ് പോരാട്ടങ്ങളില്‍ എവേ ഗോള്‍ നിയമം നടപ്പിലാക്കും. രണ്ട് പാദങ്ങളിലായി, ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് സെമി ഫൈനലുകള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെല്ലാം കാണുന്നത് പോലെ സെമി മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചാല്‍ എവേ ഗോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിശ്ചയിക്കുക.

Film

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ

Published

on

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Film

LCU വില്‍ രാഘവ ലോറന്‍സും; ബെന്‍സിന്റെ പ്രൊമോ വിഡിയോ പുറത്ത് വിട്ട് ലോകേഷ് കനകരാജ്‌

താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Published

on

സൗത്ത് ഇന്ത്യയില്‍ ഏറെ ഫാന്‍ ബേസുള്ള ഡയറക്ടറാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രമായ വിക്രമിലെ ഭയാനകമായ വില്ലന്‍
റോളക്‌സിനെ കടത്തിവെട്ടാന്‍ പുതിയ ഒരു കഥാപാത്രവുമായി ബെന്‍സ്. ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.

പിറന്നാള്‍ സ്‌പെഷ്യല്‍ ആയാണ് വീഡിയോ എത്തിയിരിക്കുന്നത് . മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.

Continue Reading

Trending