Connect with us

kerala

നിങ്ങളുടെത് ഇലക്ട്രിക് വാഹനമാണോ; ചാർജ് ചെയ്യുമ്പോൾ ഈ തെറ്റുകൾ അരുത്

സുരക്ഷിതമായ ചാർജിങിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

Published

on

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവികളിലേക്കുള്ള വിപ്ലവം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും വരും ഭാവിയിൽ അത് സാധ്യമായേക്കാം. പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് പല ആശങ്കകളും സംശയവും ഉണ്ടാവാറുണ്ട്. സുരക്ഷയാണ് ഇതിൽ ഒന്ന്. ഇവികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്തിനകത്തും പുറത്തും റിപോർട്ട് ചെയ്യപ്പെട്ടു. ടാറ്റ നെക്സോൺ മുതൽ ഫോർഡ് മുസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ വരെ ഈ പട്ടികയിലുണ്ട്. ഇവി ഉപയോഗത്തിന്‍റെ പ്രാഥമിക ഘട്ടം ചാർജിങ് ആണ്. ചില മുൻകരുതലുകൾ പാലിക്കേണ്ടത് ഇവിടെ വളരെ പ്രധാനമാണ്. സുരക്ഷിതമായ ചാർജിങിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

അംഗീകൃത ചാർജിങ് സ്റ്റേഷൻ തിരഞ്ഞെടുക്കുക

സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും ഒരു സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിങ് സ്റ്റേഷനും ഉപയോഗിക്കുക. ഇവ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വരുന്നത്. നിങ്ങളുടെ ഇവിക്ക് പ്രശ്‌നമുണ്ടാക്കുന്ന അമിത ചാർജിങ്, അമിതമായി ബാറ്ററി ചൂടാവൽ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെ തടയാൻ ഇതിലൂടെ സാധിക്കും.

ഉയർന്ന അന്തരീക്ഷ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

ഉയർന്ന താപനില നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പാക്കിനെ ദോഷകരമായി ബാധിക്കും. ഇത് ബാറ്ററി പാക്കിന്‍റെ ആയുസ് കുറക്കും. അതിനാൽ, തീവ്രമായ താപനിലയിൽ ഇവി ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ചാർജ് ചെയ്യുന്നതും ഒഴിവാക്കുക.

നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

വൈദ്യുതിയും വെള്ളവും ചേർന്നാൽ അപകടമാണെന്ന് നമുക്കറിയാം. ഇവ രണ്ടും കൂടിച്ചേരുന്നത് സുരക്ഷക്ക് ഭീക്ഷണിയാണ്. ഷോർട്ട് ന്യൂസ്‌ കണ്ണൂർ.അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. അഥവാ നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ ചാർജിങ് സംവിധാനത്തിനും കേബിളിനും വെള്ളവുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക.

അമിതമായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ഏതായാലും അമിതമായി ചാർജ് ചെയ്യുന്നത്
ദോഷകരമാണ്. അമിത ചാർജിങ് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറക്കുകയും ചെയ്യും. മിക്ക ആധുനിക വൈദ്യുത വാഹനങ്ങളും അമിത ചാർജിങ് തടയാൻ ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് എത്തുന്നത്. പക്ഷെ ചാർജിങ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോട്ടയത്ത് പൊലീസുകാരനെ മോഷണക്കേസ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചു

ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്

Published

on

കോട്ടയം എസ്എച്ച് മൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. മോഷണക്കേസില്‍ പിടിയിലായ പ്രതിയാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ സിപിഒ സുനു ഗോപിക്കാണ് കുത്തേറ്റത്. പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending