Connect with us

kerala

മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും; വിഡി സതീശന്‍

സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.

Published

on

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍നിന്നു ഇറക്കിവിട്ട സി.പി.എം നിയന്ത്രണത്തിലുള്ള അര്‍ബര്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെണ്‍മക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബാങ്കിന്റെ നടപടി എന്തൊരു ക്രൂരതയാണ് അദ്ദേഹം ചോദിച്ചു.

കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സര്‍ക്കാര്‍ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്. പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും അദ്ദേഹം ചോദിച്ചു.

ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ നിസഹായരായി പോയ ഒരു കുടുംബത്തിന്, ആ പെണ്‍മക്കള്‍ക്ക് തണലായി മാറിയ മുവാറ്റുപുഴ എം.എല്‍.എ ഡോ. മാത്യു കുഴല്‍നാടന്‍ മനുഷ്യത്വത്തിന്റെ പ്രതീകമാണ്. അതാണ് ഈ സര്‍ക്കാരിനും സര്‍ക്കാരിന്റെ സ്വന്തം ബാങ്കിനും ഇല്ലാതെ പോയതും. കുടുംബത്തിന്റെ വായ്പാ ബധ്യത ഏറ്റെടുത്ത എം.എല്‍.എയെ അഭിനന്ദിക്കുന്നു. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സാന്നെന്ന ധാര്‍ഷ്ട്യമാണ് ഈ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഓരോ കാര്യങ്ങളിലും സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കോണ്‍ഗ്രസോ യു.ഡി.എഫോ അനുവദിക്കില്ല അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് എം.എല്‍.എ

കൊച്ചി: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍നിന്നു ഇറക്കിവിട്ട സി.പി.എം നിയന്ത്രണത്തിലുള്ള അര്‍ബര്‍ ബാങ്കിന്റെ ജപ്തി നടപടി വന്‍ വിവാദത്തില്‍. ഹൃദ്രോഗത്തിന് ചികിത്സയില്‍ കഴിയുന്ന പായിപ്ര വലിയപറമ്പില്‍ സ്വദേശി അജേഷിന്റെ വീടാണ് കഴിഞ്ഞ ദിവസം ബാങ്ക് ജപ്തി ചെയ്തത്. ജപ്തി നടപടികള്‍ക്കായി അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലം എം.എല്‍.എ മാത്യു കുഴല്‍നാടനും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ദളിത് കുടുംബാംഗമായ സജീഷ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ബാങ്കിന്റെ മനുഷ്യത്വ രഹിത സമീപനമുണ്ടായത്. അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടില്‍നിന്ന് ഇറക്കി വിട്ടത്. രണ്ടുപേര്‍ ഇരട്ടപ്പെണ്‍കുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് ജപ്തി നടപടികളുണ്ടായത്. സംഭവ സമയം അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവര്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. തുടര്‍ന്ന് സ്ഥലത്ത് എത്തിയ എംഎല്‍എ, ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എം.എല്‍.എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു.

ബാധ്യത ഏറ്റെടുക്കുമെന്ന് എം.എല്‍.എ

കൊച്ചി: സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീര്‍ക്കാനുള്ള പണം നല്‍കുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കള്‍ക്ക് നല്‍കുമെന്നും അജേഷിന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിന്റെ ജപ്തി നടപടിക്ക് പിന്നാലെ നിരവധി പേര്‍ തന്നെ ബന്ധപ്പെട്ട് സഹായവാഗ്ദാനം നല്‍കിയെന്നും നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലുടെ അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending