Connect with us

kerala

പിണറായിക്ക് മോദിപ്പേടിയോ? അംബേദ്ക്കറെ അപമാനിച്ച അമിത് ഷാക്കെതിരെ ഒരു വാക്ക് ഉരുവിടാതെ മുഖ്യമന്ത്രി

പാര്‍ലമെന്റില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്.

Published

on

ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിച്ച് മുഖ്യമന്തി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ എങ്ങും അലയടിക്കുന്നത്.

അമിത് ഷാ രാജിവെക്കണമെന്നും രാജ്യം ബഹുമാനിക്കുന്ന വ്യക്തിയെയാണ് അമിത് ഷാ അപമാനിച്ചത് എന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങളാണ് അമിത് ഷായ്ക്ക് നേരെയെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്കിടെയായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നുമായിരുന്നു ഷായുടെ വാക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു

ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

on

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചു. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആണ്‍സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം നൂറോളം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു. കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ജനുവരി 26നാണ് പോക്സോ അതിജീവിതയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിനു പിന്നാലെ പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതി ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു.

ശബ്ദമുണ്ടാക്കിയ പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു.

ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Continue Reading

india

തമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് അപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ് , രാഹുല്‍, സജിത്ത് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച വാഹനം ഓമിനി വാന്‍ ആണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് പിതാവ് മകനെ കുത്തിക്കൊന്നു

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

Published

on

തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ കുത്തികൊന്നു. സംഭവത്തില്‍ മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Continue Reading

Trending