Connect with us

kerala

കരിങ്കൊടി കാണിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണോ?: പികെ ഫിറോസ്

പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.

Published

on

പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസ് സ്വീകരിച്ച സമീപനത്തില്‍ പ്രതിഷേധമറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. തനിക്ക് നേരെ കരിങ്കൊടി കാണിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണോ? അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു കൊണ്ടുള്ള പ്രതിഷേധം ഇതാദ്യമായല്ല. മുമ്പും പല മുഖ്യമന്ത്രിമാര്‍ക്ക് നേരെയും അത്തരം പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ അന്ന് ന്യായീകരിച്ച വ്യക്തി കൂടിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.

താനൂര്‍ ബോട്ടപകടത്തിന് ഒത്താശ ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യൂത്ത് ലീഗ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസ് സ്വീകരിച്ച സമീപനം നോക്കൂ. എസ്‌കോര്‍ട്ട് വാഹനം കൊണ്ട് ഇടിച്ച് അവരെ അപായപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. പ്രതിഷേധക്കാര്‍ ആരും വാഹനത്തിന് മുമ്പിലേക്ക് ചാടിയിട്ടില്ല. റോഡ് സൈഡിലുള്ള അവര്‍ക്ക് നേരെ ഡ്രൈവര്‍ മനപൂര്‍വം വാഹനം ഓടിച്ച് കയറ്റാനാണ് ശ്രമിച്ചത്.

ഇത് ആരുടെ നിര്‍ദ്ദേശമാണ്? തനിക്ക് നേരെ കരിങ്കൊടി കാണിക്കുന്നവരെ വാഹനമിടിപ്പിച്ച് കൊല്ലണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമാണോ?

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

Continue Reading

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

kerala

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്

Published

on

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗതികേട് കൊണ്ടാണ് പരാതി നൽകിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാന്ദ്രക്ക് പിന്തുണയുമായി ഡബ്ള്യൂസിസി മുന്നോട്ടുവന്നിരുന്നു.

Continue Reading

Trending