Connect with us

kerala

‘ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടി നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?’; പി.കെ നവാസ്

Published

on

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ പി.കെ നവാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ എന്ന് അദ്ദേഹം ചോദിച്ചു. ഇടത് മുന്നണിയില്‍ അംഗമായ ഐഎന്‍എല്ലിന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ എന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനി സഖാക്കള്‍ പറ ..

ഇയാള്‍ നവോത്ഥാന സമിതി ചെയര്‍മാനായി
തുടരണോ വേണ്ടയോ ?

‘എന്നെ നവോത്ഥാന സമിതി ചെയര്‍മാന്‍ ആക്കിയത് പിണറായി വിജയനാണ് അദ്ദേഹം പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കും’
:വെള്ളാപ്പള്ളി നടേശന്‍.

11 ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും ചേര്‍ന്ന് നടേശന്‍ ചേട്ടനെ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറാണോ വേണ്ടയോ ?

സ്വീകരണ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് : ശ്രീ നാരായണ കൂട്ടായ്മ

കേട്ടാല്‍ അറക്കുന്ന വിഷം തുപ്പിയ ഇയാള്‍ക്കെതിരെ കേരള പോലീസ് സ്വമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ ?

ഇടത് മുന്നണിയില്‍ അംഗമായ inl ന്റേത് ഉള്‍പ്പെടെ അര ഡസണ്‍ പരാതികള്‍ നല്‍കിയിട്ടും nda മുന്നണിയിലെ പാര്‍ട്ടിയുടെ നേതാവിന്റെ അച്ഛനെതിരെ കേസെടുക്കാത്തത് ശരിയാണോ അല്ലയോ ?

ഇന്നേ വരെ ഒരു സ്വാശ്രയ കോളേജ് എയ്ഡഡ് ആക്കിയിട്ടില്ല എന്നിരിക്കെ പെരിന്തല്‍മണ്ണ sndp കോളേജിന് udf എയ്ഡഡ് പദവി നല്‍കാത്തതാണ് വിഷം തുപ്പാന്‍ കാരണമെന്ന് പറഞ്ഞ നടേശന്റെ കോളേജിന് കഴിഞ 9 വര്‍ഷമായി എയ്ഡഡ് പദവി കൊടുക്കാത്തത് നീതിയാണോ ?

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

 

 

Continue Reading

kerala

കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Published

on

മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്‍കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Continue Reading

Trending