Connect with us

india

പിന്നില്‍ അമേരിക്കയോ? ഒളിയമ്പുമായി ചൈനീസ് മാധ്യമം

റഷ്യ ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്.

Published

on

ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്.

റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇന്ത്യയിലേക്ക് എത്തിക്കുമ്പോള്‍ അമേരിക്ക ഉയര്‍ത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെല്‍നിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം. റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടവും 2020ല്‍ തായ്‌വാന്‍ ചീഫ് ജനറലിന്റെ ഹെലികോപ്റ്റര്‍ അപകടവും തമ്മില്‍ സാമ്യമുണ്ട് എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു ചെല്‍നിയുടെ പരാമര്‍ശം.

തായ്‌വാന്‍ ചീഫ് ജനറല്‍ ഷെന്‍യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് മേജര്‍ ജനറലും ഉള്‍പ്പെടും. രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെല്‍നിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ ആരോപണം. ചെല്‍നിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഹെലികോപ്ടര്‍ അപകടത്തിന് പിന്നില്‍ അമേരിക്ക പങ്കുവഹിച്ചിട്ടുണ്ട് എന്നാണെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.

ചൈനയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ചെല്‍നിയുടെ ട്വീറ്റിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നു ഗ്ലോബല്‍ടൈംസിന്റെ ഈ ട്വീറ്റ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കല്‍നിന്ന് വാങ്ങിയ എസ് 400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

എസ്400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാന്‍ 2018ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറില്‍ ഒപ്പിട്ടത്. റഷ്യ ഇന്ത്യക്ക് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം കൈമാറിയതില്‍ യു.എസ്. ആശങ്കയറിച്ചിരുന്നു. റഷ്യയില്‍നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ കാറ്റ്‌സ’ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) പ്രകാരം അമേരിക്ക ഉപരോധമേര്‍പ്പെടുത്താറുണ്ട്. എസ്400 വാങ്ങിയാല്‍ ഇന്ത്യ നടപടി നേരിടേണ്ടിവരുമെന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Published

on

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മേടവാക്കത്ത് ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായജ്യോതി (37) ആണ് മരിച്ചത്. ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഏഴ് വര്‍ഷം മുമ്പാണ് ജ്യോതി മണികണ്ഠനുമായി വേര്‍പിരിഞ്ഞത്. ഇതിന് ശേഷം മൂന്ന് ആണ്‍മക്കളോടൊപ്പം മേടവാക്കത്തേക്ക് താമസം മാറിയതായിരുന്നു ജ്യോതി. ശബരിമലയില്‍ നിന്ന് മടങ്ങിയെത്തിയ മണികണ്ഠന്‍ പ്രസാദം നല്‍കാന്‍ എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. നേരില്‍ കണ്ടതിനു ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കൃഷ്ണമൂര്‍ത്തിയുമായി മണികണ്ഠനെ കാണാന്‍ ജ്യോതി തിരികെ എത്തുകയായിരുന്നു. ആ സമയം മണികണ്ഠന്‍ മദ്യപിച്ച് നിലയിലായിരുന്നു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെ മണികണ്ഠന്‍ ജ്യോതിയേയും കൃഷ്ണമൂര്‍ത്തിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൃഷ്ണമൂര്‍ത്തി.

Continue Reading

india

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

Published

on

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം

Continue Reading

india

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്

ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.

2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Continue Reading

Trending