Connect with us

kerala

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേട്; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

Published

on

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയിരിക്കെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

kerala

വഖ്ഫ് ഭേദഗതി ബില്‍: ‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റം: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

Published

on

വഖ്ഫ് ഭേദഗതി ബില്‍ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ധാര്‍മികവും പവിത്രവുമായ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ നിയമനിര്‍മാണം ജനാധിപത്യ, മതേതര തത്ത്വങ്ങളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇന്നോളം മുതിരാത്ത നടപടിയാണിത്.

നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.

സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.

 

Continue Reading

kerala

വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല: വഖഫ് ഭേദഗതി ബില്ലിനെ മതേതര കക്ഷികള്‍ക്കൊപ്പം ശക്തമായി എതിര്‍ക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മതേതര കക്ഷികൾക്കൊപ്പം ചേർന്ന് വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് സ്വത്തുക്കൾ ഊടുവഴികളിലൂടെ പിടിച്ചെടുക്കാനുള്ള നീക്കമാണ് ഈ ബില്ലിന് പിന്നിലെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. പല കാരണങ്ങളും പറഞ്ഞ് വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിറകിലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Continue Reading

kerala

വഖഫ് ബില്‍ പാസാക്കിയാല്‍ സുപ്രീം കോടതിയെസമീപിക്കും: മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ബിൽ പാസ്സാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ്. ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് പാർലിമെന്ററി പാർട്ടി നേതാവ് ഇ ടി മുഹമ്മദ്‌ ബഷീർ എം പി നോട്ടീസ് നൽകി. മുസ്‌ലിം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ഈ ഭരണഘടന വിരുദ്ധ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending