Connect with us

kerala

സ്പെഷൽ അരി വിതരണത്തിൽ ക്രമക്കേട്; പലർക്കും കിട്ടുന്നത് 5 കിലോക്ക് പകരം ഒരു കിലോ

വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്

Published

on

റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തോടനുബന്ധിച്ച് സർക്കാർ വാഗ്ദാനം ചെയ്ത സ്പെഷൽ അരി ലഭിക്കുന്നില്ലെന്ന് പരാതി. 5 കിലോ സ്പെഷൽ അരി നൽകുമെന്നാണ് ” അറിയിപ്പെങ്കിലും റേഷൻ കടയുമടകൾ നൽകുന്നത് ഒരു കിലോ മാത്രം.

സ്റ്റോക്കില്ലെന്നാണ് പരാതി. വെള്ള ,നീല കാർഡുകൾക്ക് കഴിഞ്ഞ മാസം നൽകിയത് 7 കിലോ വീതമായിരുന്നു. ഇതാണ് സ്പെഷൽ എന്ന പേരിൽ വെട്ടിക്കുറച്ചത്. അതും ലഭിക്കാത്തതിനാൽ പല കടകളിലും സംഘർഷം തുടരുകയാണ്. രണ്ടു കിലോ സാധാരണ പുഴുക്കലരിയും വേറെയുണ്ട്. 2 കിലോ മട്ട ,2 കിലോ പച്ചരി എന്നിവ മാത്രമാണ് നൽകുന്നത്. ഗോതമ്പ് മാവിനും ക്ഷാമമാണ്.

വാങ്ങാത്ത അരിക്ക് ബില്ല് നൽകിയതായും പരാതി ഉയരുന്നുണ്ട്. മൊബൈലിൽ സന്ദേശം വരുമ്പോൾ മാത്രമാണ് ഇതറിയുന്നത്. സപ്ലൈകോയിൽ 10 കിലോ അരി 10.90 നിരക്കിൽ ലഭിക്കുമെങ്കിലും അവിടെയും 5 കിലോ വീതമാണ് പലയിടത്തും നൽകുന്നത്. ഇന്നലെ ആരംഭിച്ച ഓണച്ചന്തകളിൽ സബ് സിഡി സാധനങ്ങൾ പലതുമില്ല. വൻ ക്യൂവും രൂപപ്പെട്ടിട്ടുണ്ട്. സാധനങ്ങൾക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിരോധിച്ചെങ്കിലും സബ്സിഡി സാധനങ്ങൾ കുറവാണെന്ന യാഥാർത്ഥ്യം ഭരണ കക്ഷിക്കാർ പോലും സമ്മതിക്കുന്നു.

kerala

‘സിനിമയിലെ പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; അനുഭവം വെളിപ്പെടുത്തി വിൻസി

Published

on

ചാനൽ റിയാലിറ്റി ഷോകളിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമയിലെ പ്രധാന നടൻ സെറ്റിൽവെച്ച് ലഹരി ഉപയോ​ഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻസി. തന്റെ ഓഫീസിൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ,’ കുറച്ചു ദിവസങ്ങൾക്കു മുൻപ് ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻനിർത്തി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവിൽ ലഹരി ഉപയോ​ഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ അവയ്ക്കെല്ലാം വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.’ വിൻസി പറഞ്ഞു.

വിൻസി ഭാഗമായ ഒരു സിനിമയുടെ പ്രധാന താരത്തിൽനിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണമായതെന്ന് താരം പറഞ്ഞു. ആ നടൻ സെറ്റിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും മോശമായ രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറുകയും ചെയ്തു. ഉദാഹരണമായി വിൻസി ചൂണ്ടിക്കാട്ടിയ സംഭവം ‘ എന്റെ ഡ്രസിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു’.

മറ്റൊരു അനുഭവവും വിൻസി പറയുന്നുണ്ട്. ഷോട്ടിനായി സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഇതേ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പി. പല സിനിമാ സെറ്റിൽ ഇതുപയോ​ഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വ്യക്തികൾക്കൊപ്പം ജോലി ചെയ്യുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിൻസി പറയുന്നു. തികച്ചും വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുത്ത തീരുമാനമാണ് ലഹരി ഉപയോഗിക്കുന്നതായി അറിവുള്ളവരുമായി അഭിനയിക്കില്ല എന്നത്. അതേസമയം, തന്റെ പ്രസ്താവന നല്ല രീതിയിലെടുത്തവരോട് വിൻസി വീഡിയോയിലൂടെ നന്ദി പറയുന്നുണ്ട്. അതുപോലെ നെഗറ്റീവ് കമന്റ് ഇട്ടവർക്ക് മറുപടിയും കൊടുക്കുന്നുണ്ട്.

നിനക്കെവിടെയാണ് സിനിമ എന്ന് ചോദിക്കുന്നവരോട് ‘സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങൾ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കിൽ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം’ വിൻസി പറഞ്ഞു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധിപേരാണ് നടിക്ക് പിന്തുണയുമായി വരുന്നത്.

Continue Reading

kerala

നേര്യമംഗലം അപകടം; ബസിനടിയില്‍ കുടുങ്ങിയ 15കാരി മരിച്ചു

എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു.

Published

on

എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിനി അനീറ്റ (15) യാണ് മരിച്ചത്.

ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20ഓളം പേര്‍ക്ക് പരിക്കുണ്ട്. അതേസമയം ഒരു യുവാവിന്റെ പരിക്ക് ഗുരുതരമാണ്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹം കട്ടപ്പന ആശുപത്രിയില്‍.

 

Continue Reading

kerala

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

Published

on

എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

രാവിലെ 11 മണിയോടുകൂടിയായിരുന്നു മണിയമ്പാറ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഡിവൈഡറില്‍ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

മറിഞ്ഞ ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ പുറത്തെത്തിച്ചു. കോതമംഗലത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരം. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന പെണ്‍കുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്ത് കൂടി ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ആയിരുന്നു എന്നാണ് വിവരം. റോഡ് സൈഡിലെ ക്രഷ് ബാരിയറില്‍ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിച്ചു.

ബസ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. 20 യാത്രക്കാരായിരുന്നു അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത്.

Continue Reading

Trending