Connect with us

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Trending